രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം; ഇന്നും തീരുമാനമായില്ല
തീരുമാനം വൈകുന്നതില്‍ കേരള നേതാക്കള്‍ ആശങ്കയറിയിച്ചു

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി യോഗം അവസാനിച്ചു. രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഇന്നത്തെ ചര്‍ച്ചയിലും തീരുമാനമായില്ല. തീരുമാനം വൈകുന്നതില്‍ കേരള നേതാക്കള്‍ ആശങ്കയറിയിച്ചു. പ്രഖ്യാപനം വൈകുന്നത് പ്രചാരണത്തെ പ്രതികൂലമായി ബാധിക്കുന്നതായി നേതാക്കള്‍ സോണിയയെയും രാഹുലിനെയും അറിയിച്ചു. എന്നിട്ടും രാഹുല്‍ കൃത്യമായ തീരുമാനം അറിയിച്ചില്ല.
ഒരാഴ്ചയായി തുടരുന്ന അനിശ്ചിതാവസ്ഥക്ക് വിരാമം ഇടുമെന്ന് കരുതിയ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മറുപടിയുണ്ടായില്ല. ബിഹാര്‍, ഉത്തര്‍പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാത്രം ചര്‍ച്ച ഒതുങ്ങി.
ये à¤à¥€ पà¥�ें- രാഹുല്‍ വയനാട്ടില്‍ മത്സരിച്ചേക്കില്ല
ये à¤à¥€ पà¥�ें- രാഹുല്‍ വയനാട്ടില്‍ മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിക്കുമെന്ന് വയനാട് ഡി.സി.സി
കേരളത്തില്‍ നിന്നടക്കം എത്തിയ നേതാക്കളെ നിരാശപ്പെടുത്തുന്നതായിരുന്നു രാഹുലിനെ നീക്കം. തുടര്‍ന്നാണ് വയനാട് വടകര മണ്ഡലങ്ങളിലെ പ്രഖ്യാപനം വൈകുന്നതിലെ ആശങ്ക കേരള നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത്. പ്രചാരണത്തെയും മുന്നണിയേയും ഇത് ബാധിക്കുന്നു. പ്രവര്‍ത്തകര്‍ നിരാശരായതിനാല്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം അനിവാര്യമാണ് എന്നാണ് അറിയിച്ചത്. എന്നിട്ടും രാഹുല്‍ പ്രതികരിച്ചില്ല.
രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വ സാധ്യത മങ്ങുമ്പോഴും നിലപാട് അറിയിക്കാത്തതാണ് നേതാക്കളെ കുഴക്കുന്നത്. യു.പി.എ ഘടകകക്ഷി നേതാക്കളായ ശരദ് പവാര്‍, ശരദ് യാദവ് തുടങ്ങിയവര്‍ ഇടത് പക്ഷത്തിന് എതിരെ രാഹുല്‍ വയനാട് മത്സരിക്കരുതെന്ന ആവശ്യം ഉന്നയിച്ചിരുന്നു. രാഹുല്‍ ഗാന്ധി കര്‍ണ്ണാടകയില്‍ നിന്നും മുഖ്യശത്രുവായ ബി.ജെ.പിക്ക് എതിരെ മത്സരിക്കണമെന്നാണ് ഘടകകക്ഷികളുടെ നിര്‍ദ്ദേശം.
Adjust Story Font
16

