രാഹുലിന്റെ വരവ് ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍
കഴിഞ്ഞ ശനിയാഴ്ചയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ചാണ്ടി രാഹുലിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ആദ്യ സൂചന നല്‍കിയത്.

ഒരാഴ്ച നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. ഇതിനിടയില്‍ രാഹുല്‍ മത്സരിക്കുന്ന കാര്യം ആദ്യം പുറത്തുവിട്ട ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ സംസ്ഥാന നേതാക്കള്‍ വിമര്‍ശിക്കപ്പെടുകയും ഘടകക്ഷികള്‍ പരസ്യ നിലപാടുമായി രംഗത്ത് വരികയും ചെയ്തു. രാഹുലിന്റെ വരവ് സ്ഥിരീകരിച്ചതോടെ കോണ്‍ഗ്രസ് ക്യാമ്പുകള്‍ വീണ്ടും ആവേശത്തിലായി.
കഴിഞ്ഞ ശനിയാഴ്ചയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ചാണ്ടി രാഹുലിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ആദ്യ സൂചന നല്‍കിയത്. അന്നു തന്നെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രാഹുലിനെ വയനാട്ടിലേക്ക് ക്ഷണിച്ചു. തിങ്കളാഴ്ച പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു സൂചന.
ये à¤à¥€ पà¥�ें- രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും
ये à¤à¥€ पà¥�ें- രാഹുല്‍ ഗാന്ധി വയനാട് സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത മങ്ങുന്നു
എന്നാല്‍ അവിടുന്നങ്ങോട്ട് കാര്യങ്ങള്‍ മാറി. രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത് നല്‍കുന്ന സന്ദേശമെന്തെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം കോണ്‍ഗ്രസ് നേതൃതലത്തിലെത്തി. മത്സരിക്കാതിരിക്കാന്‍ സഖ്യ കക്ഷികളില്‍ നിന്ന് സമ്മര്‍ദവും ഉണ്ടായി. അമേഠിയില്‍ നിന്ന് ഒളിച്ചോടുന്നു, ന്യൂനപക്ഷങ്ങള്‍ നിര്‍ണായകമായ മണ്ഡലത്തിലെ മത്സരം എന്നിങ്ങനെ ബി.ജെ.പി പ്രചാരണവും ചര്‍ച്ചയായി.
രാഹുല്‍ വയനാട്ടിലെത്താനുള്ള സാധ്യത മങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പിന്നാക്കം പോയി.
രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിലെ അനിശ്ചിതത്വം ഉണ്ടാക്കിയ മരവിപ്പ് ഘടകക്ഷികളെ അതൃപ്തരാക്കി. രാഹുല്‍ കേരളത്തിലെത്താതിരിക്കാന്‍ സിപി എം ഡല്‍ഹി കേന്ദ്രീകരിച്ച് ചരടുവലി നടത്തുന്നുവെന്ന ആരോപണവുമായി മുല്ലപ്പള്ളിയും രംഗത്തെത്തി.
പ്രതീക്ഷ മങ്ങിയിടത്തിന് നിന്ന് ചില അനകൂല സൂചനകള്‍ നേതാക്കള്‍ക്ക് ശനിയാഴ്ചയോടെ കിട്ടിയെങ്കിലും ആരും ഒന്നും പുറത്തുവിട്ടില്ല. അവസാനം ആദ്യ സൂചന നല്‍കിയ എ.കെ ആന്റണി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
പ്രതിസന്ധി തീര്‍ത്ത ഒരാഴ്ചത്തെ അനിശ്ചിതത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് ക്യാമ്പ് വീണ്ടും ആഹ്ലാദത്തിമിര്‍പ്പിലേക്ക്.
Adjust Story Font
16

