ഇടതുപക്ഷത്തിന് രാഹുല്‍ ഗാന്ധിയുടെ സൗജന്യം ആവശ്യമില്ലെന്ന് പിണറായി വിജയന്‍
ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ പിണറായിയുടെ ഉപദേശം രാഹുലിന് വേണ്ടന്നായിരുന്നു ആന്റണിയുടെ പ്രതികരണം.

സി.പി.എമ്മിനെതിരെ ഒന്നും പറയില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷത്തിന് രാഹുല്‍ ഗാന്ധിയുടെ സൗജന്യം ആവശ്യമില്ല. പറയാനുള്ളത് എന്തും രാഹുല്‍ ഗാന്ധിക്ക് പറയാമെന്നും പിണറായി പറഞ്ഞു.
രാജ്യത്തുടനീളം ബി.ജെ.പിക്കെതിരെ പോരാട്ടം നടത്തുന്ന രാഹുല്‍ ഗാന്ധിയെ ഉപദേശിക്കാന്‍ പിണറായി മുതിരരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണിയും പറഞ്ഞു. രാഹുല്‍ സി.പി.എമ്മിനെതിരെ ഒന്നും പറയാതിരിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. ആരുടെയും സൗജന്യം ഇടതുപക്ഷത്തിന് വേണ്ട.
ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ പിണറായിയുടെ ഉപദേശം രാഹുലിന് വേണ്ടന്നായിരുന്നു ആന്റണിയുടെ പ്രതികരണം. രാഹുല്‍ കേരളത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചത് സി.പി.എമ്മിനും ബി.ജെ.പിക്കും ഒരു പോലെ തലവേദനയുണ്ടാക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. വയനാട്ടില്‍ മുഖ്യശത്രു രാഹുല്‍ ഗാന്ധി ആണെന്ന് കാനം രാജേന്ദ്രനും പറഞ്ഞു.
Adjust Story Font
16

