ആദിവാസി കോളനികളില്‍ യു.ഡി.എഫിന്‍റെ ഊരുസമ്പര്‍ക്ക യാത്ര
വയനാട് ലോക്സഭാ മണ്ഡലത്തില്‍ വിവിധ ആദിവാസി ഊരുകളിലായാണ് യാത്ര നടത്തുന്നത്.

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി ആദിവാസി കോളനികളില്‍ യു.ഡി.എഫിന്‍റെ ഊരുസമ്പര്‍ക്ക യാത്ര. യു.ഡി.എഫിന്‍റെ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്ന സംഗമം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രാഹുൽ ജയിക്കണം ഊരുകൾ വളരണം എന്ന മുദ്രാവാക്യവുമായാണ് ഊരുസമ്പര്‍ക്ക യാത്ര നടത്തുന്നത്. വയനാട് ലോക്സഭാമണ്ഡലത്തില്‍ വിവിധ ആദിവാസി ഊരുകളിലായാണ് യാത്ര നടത്തുന്നത്. ആദ്യ പരിപാടി കോടഞ്ചേരി വട്ടച്ചിറയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആദിവാസികളോടോപ്പം എക്കാലവും നിലയുറപ്പിച്ചതാണ് കോണ്‍ഗ്രസിന്‍റ ചരിത്രമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
മോദി സര്‍ക്കാറിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായാണ് ഊര് സമ്പര്‍ക്ക യാത്രയെന്നും കേരളത്തില്‍ ആദിവാസി വിഭാഗത്തില്‍ കുടുതല്‍ വോട്ടുകളുള്ള വയനാട് മണ്ഡലത്തില്‍ പരമാവധി വോട്ടുകള്‍ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ് എന്നും തൊഴിലാളി സംഘടന നേതാക്കള്‍ പറഞ്ഞു.
Adjust Story Font
16

