Quantcast

അഞ്ച് വര്‍ഷമായി നിരന്തരം വേട്ടയാടപ്പെടുന്നു; രാഷ്ട്രീയം കച്ചവടമാക്കിയിട്ടില്ലെന്നും പി.വി അന്‍വര്‍

ജനങ്ങളുടെ കൂടെ ജീവിക്കുന്നതിനാൽ ഒന്നിനെയും ഭയപ്പെടുന്നില്ല. പണം കൊടുത്ത് വോട്ടുവാങ്ങി ജയിച്ചെന്ന ആരോപണമുണ്ട്

MediaOne Logo

  • Published:

    12 March 2021 8:27 AM IST

അഞ്ച് വര്‍ഷമായി നിരന്തരം വേട്ടയാടപ്പെടുന്നു; രാഷ്ട്രീയം കച്ചവടമാക്കിയിട്ടില്ലെന്നും പി.വി അന്‍വര്‍
X

വിവാദമായ ആഫ്രിക്കന്‍ വാസത്തിന് ശേഷം ആരോപണങ്ങള്‍ക്ക് മറുപടിയുമായി പി.വി അന്‍വര്‍ എം.എല്‍.എ. വോട്ടർമാരോടും ജനങ്ങളോടും പറയേണ്ട കാര്യം പറഞ്ഞിട്ടാണ് പോയതെന്ന് അന്‍വര്‍ പറഞ്ഞു. മണ്ഡലത്തിൽ ഇല്ലാതായാൽ എം.എൽ.എ സ്ഥാനം നഷ്ടമാകില്ല. ജനങ്ങളിൽ വിശ്വാസമുണ്ടെന്നും അന്‍വര്‍ മീഡിയവണിനോട് പറഞ്ഞു.

നാലര വർഷത്തോളം ജനങ്ങൾക്കുവേണ്ടി മാത്രമാണ് പ്രവർത്തിച്ചത്. പ്രചരണ രംഗത്ത് നിന്ന് മാറി നില്‍ക്കേണ്ടി വരും. ഇപ്പോള്‍ ക്വാറന്‍റൈനിലാണ്. അതൊന്നും ബാധിക്കില്ല. ജനങ്ങൾക്ക് എന്നെ അറിയാം. രാഷ്ട്രീയം കച്ചവടമാക്കിയിട്ടില്ല. കച്ചവടക്കാരനെന്ന നിലയിൽ സാമ്പത്തികമായി അനേകം ബുദ്ധിമുട്ടുകളുണ്ടായി. ജനങ്ങളെ വിശ്വസിച്ചാണ് നിലമ്പൂരിലേക്ക് പോയത്. ജനങ്ങളേയും പാർട്ടിയെയും ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു.

അഞ്ച് വർഷമായി നിരന്തരമായി വേട്ടയാടപ്പെടുന്നു. ജനങ്ങളുടെ കൂടെ ജീവിക്കുന്നതിനാൽ ഒന്നിനെയും ഭയപ്പെടുന്നില്ല. പണം കൊടുത്ത് വോട്ട് വാങ്ങി ജയിച്ചെന്ന ആരോപണമുണ്ട്. ഏഴാം ക്ലാസിൽ സ്കൂൾ ലീഡറായി തുടങ്ങിയ രാഷ്ട്രീയമാണ്. പണം കൊണ്ട് ജനങ്ങളെ വാങ്ങിയിട്ടില്ല. പണം ഇല്ലാത്തതിനാൽ അൻവർ തോൽക്കുമെന്ന ആരോപണം വിലപ്പോകില്ല. അതിന് ജനങ്ങൾ മറുപടി പറയുമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

മൈനിങ് ആക്ടിവിറ്റിക്കാണ് ആഫ്രിക്കയിലേക്ക് പോയത്. സ്വര്‍ണവും രത്നവുമാണ് ഖനനം ചെയ്യുന്നത്. പശ്ചിമാഫ്രിക്കയിൽ നടക്കുന്ന ഖനനമാണ്. പ്രവാസ ലോകത്ത് നിന്ന് മടങ്ങിയ ഒട്ടനവധി മലയാളികൾ അവിടെയുണ്ട്. ഒട്ടേറെ സാധ്യതകളുള്ള രാജ്യമാണ് ആഫ്രിക്ക. സാധാരണക്കാർക്ക് ചെയ്യാൻ കഴിയുന്ന ഒരുപാട് പ്രവൃത്തികളുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. അവസരങ്ങൾ മനസിലാക്കി കൊടുക്കുകയാണ് ലക്ഷ്യമെന്നും പി.വി അന്‍വര്‍ പറഞ്ഞു.

TAGS :

Next Story