Quantcast

ഇത്ര പെട്ടെന്ന് കഴിഞ്ഞോ? അറിഞ്ഞതേയില്ല; വാക്സിനെടുത്ത ശേഷം പ്രധാനമന്ത്രി നഴ്സിനോട് പറഞ്ഞു

പുതുച്ചേരിയിൽ നിന്നുള്ള സിസ്റ്റർ പി. നിവേദയാണ് മോദിക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തത്

MediaOne Logo

  • Published:

    1 March 2021 8:15 AM GMT

ഇത്ര പെട്ടെന്ന് കഴിഞ്ഞോ? അറിഞ്ഞതേയില്ല; വാക്സിനെടുത്ത ശേഷം പ്രധാനമന്ത്രി നഴ്സിനോട് പറഞ്ഞു
X

കോവിഡ് വാക്സിനേഷന്‍റെ രണ്ടാം ഘട്ടം ഇന്ന് രാജ്യത്ത് ആരംഭിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് വാക്സിന്‍ സ്വീകരിച്ചു. ഡല്‍ഹി എയിംസില്‍ നിന്നാണ് പ്രധാനമന്ത്രി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്സിന്‍ എടുത്തത്. പുതുച്ചേരിയിൽ നിന്നുള്ള സിസ്റ്റർ പി. നിവേദയാണ് മോദിക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തത്. മലയാളിയും തൊടുപുഴ സ്വദേശിനിയുമായ റോസമ്മ അനിലും നിവേദക്കൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിക്ക് വാക്സിന്‍ നല്‍കാനായതിന്‍റെ സന്തോഷത്തിലാണ് രണ്ട് നഴ്സുമാരും.

ये भी प�ें-
പ്രധാനമന്ത്രി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ഇത്ര പെട്ടെന്ന് കഴിഞ്ഞോ? അറിഞ്ഞതേയില്ല എന്നാണ് കുത്തിവെപ്പ് കഴിഞ്ഞശേഷം പ്രധാനമന്ത്രി തന്നോട് പറഞ്ഞതെന്ന് നിവേദ പറയുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി എയിംസിലെ നഴ്സാണ് നിവേദ. ഇന്ന് രാവിലെയാണ് മോദി വാക്സിന്‍ സ്വീകരിക്കുന്ന കാര്യം നിവേദ അറിയുന്നത്. ''വാക്സിന്‍ സെന്‍ററിലായിരുന്നു എന്‍റെ ഡ്യൂട്ടി. പ്രധാനമന്ത്രിയെ കാണാനായതില്‍ സന്തോഷമുണ്ടെന്ന്'' നിവേദ പറഞ്ഞു. 28 ദിവസത്തിന് ശേഷം മോദിക്ക് രണ്ടാം ഡോസ് നല്‍കുമെന്നും നിവേദ കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ഏത് നാട്ടുകാരാണെന്ന് പ്രധാനമന്ത്രി തിരക്കിയതായും നിവേദ പറഞ്ഞു. ശരിക്കും വളരെയധികം സന്തോഷം തരുന്നൊരു കണ്ടുമുട്ടലായിരുന്നു അതെന്ന് റോസമ്മ അനിലും പറഞ്ഞു.

60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഫോട്ടോ ഐഡി കാര്‍ഡിലെ വിവരങ്ങള്‍ നല്‍കണം. രജിസ്ട്രേഷന്‍ സമയത്ത് കോവിഡ് വാക്സിനേഷന്‍ സെന്‍ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകള്‍ ലഭ്യമാകുന്ന തീയതിയും കാണും . അതനുസരിച്ച് സ്ലോട്ടുകള്‍ അടിസ്ഥാനമാക്കി ബുക്ക് ചെയ്യാം. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് നാല് ഗുണഭോക്താക്കളുടെ രജിസ്ട്രേഷന്‍ നടത്താം. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ രണ്ടാം ഡോസിനുള്ള തീയതിയും ലഭിക്കും.

TAGS :

Next Story