Quantcast

മഹാരാഷ്ട്രയില്‍ പൊലീസുമായി ഏറ്റുമുട്ടല്‍; 13 നക്‌സലുകളെ വധിച്ചു

നക്‌സലുകള്‍ ഒരു മീറ്റിങ്ങിനായി വനത്തില്‍ ഒരുമിച്ചുകൂടിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് തിരച്ചില്‍ നടത്തിയത്.

MediaOne Logo

Shershad

  • Published:

    21 May 2021 5:33 AM GMT

മഹാരാഷ്ട്രയില്‍ പൊലീസുമായി ഏറ്റുമുട്ടല്‍; 13 നക്‌സലുകളെ വധിച്ചു
X

മഹാരാഷ്ട്രയിലെ ഗാഡ്ഖിറോലി ജില്ലയില്‍ 13 നക്‌സലുകളെ പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. നക്‌സലുകള്‍ ഒരു മീറ്റിങ്ങിനായി വനത്തില്‍ ഒരുമിച്ചുകൂടിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് തിരച്ചില്‍ നടത്തിയത്.

നക്‌സലുകള്‍ വനത്തിലുണ്ടെന്ന കൃത്യമായ വിവരത്തെ തുടര്‍ന്നാണ് സി-60 കമാന്‍ഡോസ് തിരച്ചിലിനെത്തിയത്. പൊലീസ് തിരച്ചില്‍ തുടങ്ങിയതോടെ നക്‌സലുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസ് നടത്തിയ തിരിച്ചടിയിലാണ് നക്‌സലുകള്‍ കൊല്ലപ്പെട്ടത്-പൊലീസ് ഡിഐജി സന്ദീപ് പാട്ടീല്‍ പറഞ്ഞു.

ഏറ്റമുട്ടല്‍ കനത്തതോടെ നക്‌സലുകള്‍ ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ടെന്ന് എസ്പി അങ്കിത് ഗോയല്‍ പറഞ്ഞു. കൊല്ലപ്പെട്ട നക്‌സലുകളുടെ മൃതദേഹങ്ങള്‍ പ്രദേശത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

TAGS :

Next Story