Quantcast

കേരളത്തിന്റെ ചരിത്രം മാറ്റിക്കുറിച്ചതില്‍ പിണറായി വിജയന് അഭിമാനിക്കാം; പുതിയ സര്‍ക്കാറിനെ അഭിനന്ദിച്ച് വി.കെ ഇബ്രാഹീം കുഞ്ഞ്

കളമശ്ശേരിക്ക് ഒരു മന്ത്രിയെ ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും കളമശ്ശേരിയുടെ വികസനത്തിനായി രാഷ്ട്രീയം മറന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    20 May 2021 5:03 AM GMT

കേരളത്തിന്റെ ചരിത്രം മാറ്റിക്കുറിച്ചതില്‍ പിണറായി വിജയന് അഭിമാനിക്കാം; പുതിയ സര്‍ക്കാറിനെ അഭിനന്ദിച്ച് വി.കെ ഇബ്രാഹീം കുഞ്ഞ്
X

ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന രണ്ടാം പിണറായി സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിച്ച് മുസ്ലിം ലീഗ് നേതാവ് വി.കെ ഇബ്രാഹീം കുഞ്ഞ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇബ്രാഹീം കുഞ്ഞ് തുടര്‍ഭരണം നേടിയതില്‍ പിണറായി വിജയനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

തുടര്‍ഭരണം നേടി കേരളത്തിന്റെ ചരിത്രം മാറ്റിക്കുറിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഭിമാനിക്കാമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കളമശ്ശേരിക്ക് ഒരു മന്ത്രിയെ ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വി.കെ ഇബ്രാഹീം കുഞ്ഞ് പ്രതിയായ പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ തിരിച്ചടിയായിരുന്നു. ഇബ്രാഹീം കുഞ്ഞിന്റെ മകന്‍ വി. അബ്ദുല്‍ ഗഫൂറായിരുന്നു ഇത്തവണ കളമശ്ശേരി സീറ്റില്‍ മത്സരിച്ചത്. ഇതിനെതിരെ ടി.എ അഹമ്മദ് കബീറിന്റെ നേതൃത്വത്തില്‍ ലീഗിലെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. ലീഗിന്റെ കുത്തക സീറ്റായിരുന്ന കളമശ്ശേരി നഷ്ടപ്പെടാന്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ വീഴ്ച കാരണമായെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

TAGS :

Next Story