Quantcast

'ഒരു പാർട്ടിയും സമീപിച്ചിട്ടില്ല'; തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ തള്ളി പാർവതി

പാർവതിയെ മത്സരിപ്പിക്കാൻ ഇടതുമുന്നണിയിൽ നീക്കം നടക്കുന്നു എന്നായിരുന്നു റിപ്പോർട്ട്

MediaOne Logo

  • Published:

    11 Feb 2021 10:43 AM IST

ഒരു പാർട്ടിയും സമീപിച്ചിട്ടില്ല; തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ തള്ളി പാർവതി
X

കോഴിക്കോട്: തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്. മത്സരിക്കുന്നതിനെ കുറിച്ച് ഒന്നും താൻ പറഞ്ഞിട്ടില്ലെന്നും ഒരു പാർട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും പാർവതി വ്യക്തമാക്കി.

പാർവതിയെ മത്സരിപ്പിക്കാൻ ഇടതുമുന്നണിയിൽ നീക്കം നടക്കുന്നു എന്നായിരുന്നു റിപ്പോർട്ട്. മുഖം നോക്കാതെ നിലപാട് വ്യക്തമാക്കുന്ന പാർവതിയെ മത്സരിപ്പിച്ചാൽ യുവതലമുറയുടെ വലിയ പിന്തുണ കിട്ടുമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

'വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാന രഹിതവുമാണ്. മത്സരിക്കുന്നതിനെ കുറിച്ച് ഞാൻ ആരോടും ഒന്നും പറഞ്ഞില്ല. ഒരു പാർട്ടിയും എന്നെ സമീപിച്ചിട്ടുമില്ല. ഇക്കാര്യത്തിൽ ഒരു തിരുത്തൽ ആവശ്യപ്പെടുന്നു' - എന്നാണ് വാർത്തയുടെ ലിങ്ക് പങ്കുവച്ച് പാർവതി ട്വിറ്ററിൽ കുറിച്ചത്.

TAGS :

Next Story