Quantcast

വിവാഹാഭ്യര്‍ത്ഥന വ്യത്യസ്തമാക്കാന്‍ മലമുകളില്‍ കയറി, യുവതി വീണത് 650 അടി താഴ്ചയിലേക്ക്

27 കാരനായ കാമുകനും 32 കാരിയായ കാമുകിയും 650 അടി ഉയരമുള്ള ഫാല്‍ക്കര്‍ട്ട് പര്‍വതത്തിന് മലമുകളിലാണ് കയറിയത് മഞ്ഞില്‍ വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

MediaOne Logo

  • Published:

    2 Jan 2021 12:21 PM IST

വിവാഹാഭ്യര്‍ത്ഥന വ്യത്യസ്തമാക്കാന്‍ മലമുകളില്‍ കയറി, യുവതി വീണത് 650 അടി താഴ്ചയിലേക്ക്
X

വിവാഹാഭ്യര്‍ത്ഥന വ്യത്യസ്തമാക്കാന്‍ പര്‍വതത്തിന് മുകളില്‍ കയറിയ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വിവാഹാഭ്യര്‍ത്ഥനയ്ക്ക് ശേഷം സമ്മതം മൂളിയ യുവതി, 650 അടി ഉയരമുള്ള പര്‍വതത്തില്‍ നിന്ന് തഴെ വീഴുകയായിരുന്നു. ഓസ്ട്രിയ കാരിതിയയിലാണ് സംഭവം.

27 കാരനായ കാമുകനും 32 കാരിയായ കാമുകിയും 650 അടി ഉയരമുള്ള ഫാല്‍ക്കര്‍ട്ട് പര്‍വതത്തിന് മലമുകളിലാണ് കയറിയത്. തെന്നിവീണ യുവതിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയ യുവാവും അപകടത്തില്‍പ്പെട്ടു.

എന്നാല്‍ മഞ്ഞില്‍ വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. താഴ്‌വരയിലെ മഞ്ഞില്‍ അബോധാവസ്ഥയില്‍ കിടന്ന യുവതിയെ കണ്ട വഴിയാത്രക്കാരനാണ് രക്ഷിച്ചത്‌. അതേസമയം പര്‍വതമുകളില്‍ കുരുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ഹെലിക്കോപ്റ്റര്‍ വേണ്ടിവന്നു.

യുവാവിന്റെ കാലിന് നിസ്സാര പരിക്കുകഴൊഴിച്ചാല്‍ ഇരുവര്‍ക്കും സാരമായ പരിക്കുകളൊന്നുമില്ല.

'ഇരുവരും അങ്ങേയറ്റം ഭാഗ്യവാന്മാരാണ്, മഞ്ഞുവീഴ്ച ഇല്ലായിരുന്നുവെങ്കില്‍ വലിയ അപകടം സംഭവിക്കുമായിരുന്നു' സംഭവസ്ഥലത്തെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

TAGS :

Next Story