Quantcast

യു.എ.ഇയില്‍ മികച്ച ഡ്രൈവര്‍മാര്‍ സ്ത്രീകള്‍

അന്താരാഷ്ട്ര വനിതാദിന വേളയിലാണ് സർവേഫലം

MediaOne Logo

  • Published:

    8 March 2021 7:51 AM IST

യു.എ.ഇയില്‍ മികച്ച ഡ്രൈവര്‍മാര്‍ സ്ത്രീകള്‍
X

സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നതിലും റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിലും യു.എ.ഇയിലെ വനിത ഡ്രൈവർമാർ പുരുഷന്മാരേക്കാൾ ജാഗ്രത പുലർത്തുന്നതായി സർവേ റിപ്പോർട്ട്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് റോഡ് സേഫ്റ്റി യുഎഇയാണ് കണക്കുകൾ പുറത്തുവിട്ടത്.

വനിതകളുടെ ഡ്രൈവിംഗ് ശരിയല്ലെന്ന പുരുഷൻമാരുടെ മുൻവിധി തകർക്കുന്നതാണ് സർവേ ഫലം.

യുഎഇ റോഡ് സുരക്ഷാ മോണിറ്റർ ആണ് ആറു വർഷം നീണ്ട നിരീക്ഷണ-ഗവേഷണത്തിലൂടെ കൃത്യമായ ഡാറ്റ കണ്ടെത്തി പുറത്തുവിടുന്നത്. യു.എ.ഇയിൽ അപകടങ്ങൾ വരുത്തുന്നതിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണം കുറവാണ്. നിയന്ത്രിത വേഗതയിൽ സുരക്ഷിത ഡ്രൈവിംഗ് നടത്തുന്നവരാണ് സ്ത്രീകളെന്നും പഠനം വ്യക്തമാക്കുന്നു.

വനിതാ ഡ്രൈവർമാർക്ക് വേണ്ട പരിഗണന പക്ഷെ ഇനിയും ലഭിച്ചിട്ടില്ലെന്നും സർവേ പറയുന്നു. ലിംഗപരമായ മുൻവിധി ഇതിൽ പങ്കുവഹിക്കുന്നതാണ് കാരണം. റോഡ് പെരുമാറ്റത്തിൽ കൂടുതൽ ശ്രദ്ധാപൂർവ്വമായ മനോഭാവം പുലർത്താൻ സ്ത്രീകൾക്കാണ് സാധിക്കുന്നതെന്ന്-റോഡ് സേഫ്റ്റി യുഎഇയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ തോമസ് എഡൽമാൻ പറഞ്ഞു.

2020ൽ അപകടം വരുത്തിയ വനിതകളുടെ എണ്ണം വളരെ കുറവാണ്. ആറുമാസത്തിനിടെ വെറും നാല് ശതമാനം വനിതകളാണ് അപകടം വരുത്തിയത്. ട്രാക്കുമാറ്റത്തിലും മറ്റും കൃത്യമായി സൂചകങ്ങൾ ഉപയോഗിക്കുന്നതിലും വനിതകളാണ് മുന്നിൽ. ഭൂരിഭാഗം വനിതാ ഡ്രൈവർമാരും സീറ്റ് ബെൽറ്റ് ഉപയോഗിക്കുന്നതിന്‍റെ പ്രാധാന്യം നന്നായി മനസിലാക്കുന്നുണ്ട്. യാത്രക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കാര്യത്തിലും വനിതകൾ തന്നെയാണ് കൃത്യമായി നിയമങ്ങൾ പിന്തുടരുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

TAGS :

Next Story