വനിതാ ദിനത്തില്‍ 'വനിതാ സംവരണ മെമ്മോറിയൽ' സമർപ്പിക്കാന്‍ വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ്
മാർച്ച് 8ന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ചർച്ചാ സംഗമം സംഘടിപ്പിക്കും

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ 'വനിതാസംവരണ മെമ്മോറിയൽ' സമർപ്പിക്കാന്‍ വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ്. നിയമനിർമ്മാണ സഭകളിൽ അന്‍പത് ശതമാനം വനിതാ സംവരണം നടപ്പിലാക്കണമെന്ന മുദ്രാവാക്യമാണ് വനിതാ സംവരണ മെമോറിയലിലൂടെ ഉന്നയിക്കുന്നത്. ഇതിന്‍റെ ഭാഗമായി മാർച്ച് 8ന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ചർച്ചാ സംഗമം സംഘടിപ്പിക്കുമെന്ന് വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്‍റ് ജബീന ഇർഷാദ് കോഴിക്കോട് അറിയിച്ചു.
പ്രൊഫസർ എം.ജെ. മല്ലിക, അജിത അന്വേഷി, വിജി പെൺകൂട്ട്, അഡ്വ ആനന്ദകനകം, പ്രൊഫസർ ഹരിപ്രിയ, ബ്രസീലിയ, ജബീന ഇർഷാദ്, സുബൈദ കക്കോടി, ചന്ദ്രിക കൊയിലാണ്ടി, സലീന ടീച്ചർ എന്നിവർ പരിപാടിയില്‍ പങ്കെടുക്കും. ഈ ആവശ്യമുയർത്തുന്ന വിവിധ കലാവിഷ്കാരങ്ങൾ ഉണ്ടായിരിക്കും. മറ്റു ജില്ലകളിലും ഇതിനോടനുബന്ധിച്ച ടേബിൾ ടോക്കുകളും ചർച്ചാസദസ്സുകളും നടക്കും.
Next Story
Adjust Story Font
16

