Quantcast

അമ്മയോടിച്ച കാറിനടിയിൽപ്പെട്ട് 13 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

വാഹനം മുന്നോട്ടെടുക്കുന്നതിനിടെയായിരുന്നു അപകടം.

MediaOne Logo

Web Desk

  • Updated:

    2023-07-10 09:28:29.0

Published:

10 July 2023 9:26 AM GMT

three-year-old dies after honeybee attack in alluri sitharamaraju district
X

വാഷിങ്ടൺ: അമ്മയോടിച്ച കാറിനടിയിൽപ്പെട്ട് 13 മാസം പ്രായമുള്ള മകൾ മരിച്ചു. അമേരിക്കയിലെ അരിസോണയിലാണ് ദാരുണ സംഭവമുണ്ടായത്. സിന്തിയ റോസ് തോമിംഗ് ആണ് മരിച്ചത്. അമ്മയായ ജഫ്രിയ തോൺബർഗ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്.

വീടിന് സമീപം നിർത്തിയിട്ടിരുന്ന കാർ യുവതി മുന്നോട്ടെടുക്കുന്നതിനി‌ടെ അബദ്ധത്തിൽ കുഞ്ഞ് വണ്ടിയുടെ അടിയിൽപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 13 മാസം പ്രായമുള്ള കുഞ്ഞ് താനോടിച്ച കാറിനടിയിൽപ്പെട്ടെന്ന് പറഞ്ഞുകൊണ്ടാണ് യുവതി വിളിച്ചതെന്ന് അധികൃതർ പറഞ്ഞു. മകളെ സുരക്ഷിതമായി കാറിന്റെ സീറ്റിൽ ഇരുത്തിയെന്നാണ് താൻ കരുതിയിരുന്നതു യുവതി പൊലീസിനോട് പറഞ്ഞത്. വാഹനം മുന്നോട്ടെടുക്കുന്നതിനിടെയായിരുന്നു അപകടമെന്നും മൊഴി നൽകി.

ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണ്. അമ്മക്കെതിരെ കേസെടു​ത്തിട്ടു​ണ്ടോ എന്ന കാര്യം വ്യക്തമല്ല. 'കാണുന്ന എല്ലാവർക്കും പുഞ്ചിരി സമ്മാനിക്കുന്ന കുഞ്ഞായിരുന്നു സിന്തിയ' എന്ന് കുട്ടിയുടെ അമ്മാവൻ അനുസ്മരണ കുറിപ്പിൽ എഴുതി.

TAGS :

Next Story