Quantcast

ഗസ്സക്കാർക്ക് മടങ്ങിവരാനാകുമോയെന്നറിയില്ല, ഇപ്പോൾ നടക്കുന്നത് 'ഗസ്സ നക്ബ 2023': ഇസ്രായേൽ മന്ത്രി

ഫലസ്തീനികളെ സ്വന്തം നാട്ടിൽ നിന്ന് കുടിയിറക്കുന്നതിനെയാണ് നക്ബായെന്ന് പറയുന്നത്. 1948ൽ നടന്ന നക്ബയിലൂടെയാണ് ഇസ്രായേൽ സ്ഥാപിക്കപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    12 Nov 2023 5:43 AM GMT

Israels Minister of Agriculture and Rural Development, Avi Dicher, said that what is happening now is the 2023 Gaza Nakba.
X

തെൽ അവീവ്: ഇപ്പോൾ നടക്കുന്നത് '2023 ഗസ്സ നക്ബയാണെന്ന് ഇസ്രായേൽ കാർഷിക ഗ്രാമീണ വികസന മന്ത്രി അവി ഡിച്ചർ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം തുറന്നുസമ്മതിച്ചത്. തെക്കൻ ഗസ്സയിലേക്ക് ദശലക്ഷക്കണക്കിന് ഗസ്സക്കാർ വെള്ളക്കൊടിയുമായി നീങ്ങുന്നതാണ് കാണുന്നതെന്നും ഇത് തന്ത്രപരമായ നടപടിയാണോ അതോ താത്ക്കാലികമാണോയെന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. ഗസ്സയിലെ ജനങ്ങളെ ഒഴിപ്പിക്കുന്നത് തന്ത്രപരമായ നീക്കമാണെന്നും ജനസാന്ദ്രതയേറിയ പ്രദേശത്ത് സൈനിക ഓപ്പറേഷൻ നടത്തുന്നത് ശ്രമകരമാണെന്നും അതിനാൽ ജനങ്ങളുടെ സാന്നിധ്യം കുറച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. തുടർന്ന് ഇത് നക്ബയാണോയെന്ന് അവതാരകൻ ചോദിച്ചു. ഇതോടെയാണ് മന്ത്രി ഇത് 2023ലെ ഗസ്സയിലെ നക്ബയാണെന്ന് പറഞ്ഞത്. അവർക്ക് വീണ്ടും ഗസ്സയിലേക്ക് മടങ്ങി വരാനാകില്ലേയെന്ന ചോദ്യത്തിന്, ഇവ എങ്ങനെ അവസാനിക്കുമെന്ന് തനിക്ക് അറിയില്ലെന്നും ഇപ്പോഴും നിരവധി പേർ ഗസ്സയിലുണ്ടെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.



ഫലസ്തീനികളെ സ്വന്തം നാട്ടിൽ നിന്ന് കുടിയിറക്കുന്നതിനെയാണ് നക്ബായെന്ന് പറയുന്നത്. 1948 ൽ നടന്ന നക്ബയിലൂടെയാണ് ഇസ്രായേൽ സ്ഥാപിക്കപ്പെട്ടത്. ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന അധിനിവേശത്തിൽ കൊല്ലപ്പെടുകയും പരിക്കേൽപ്പിക്കപ്പെടുകയും ചെയ്യുന്നവരിലേറെയും സാധാരണക്കാരാണ്. ഗസ്സയിലെ ജനവാസ കേന്ദ്രങ്ങൾക്കും അൽ ശിഫ ആശുപത്രിയടക്കമുള്ളവക്കുമെതിരെയാണ് അവർ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്. ആശുപത്രിയടക്കമുള്ളവയുടെ വൈദ്യുതി ബന്ധം തകർത്തിരിക്കുകയാണ്. തുടർന്ന് നവജാത ശിശു ഐസിയുവും ഓക്‌സിജൻ പ്ലാന്റ് പ്രവർത്തനരഹിതമായി. ഇതോടെ നിരവധി നവജാത ശിശുക്കൾ കൊല്ലപ്പെട്ടു. വളർച്ചയെത്താതെ ജനിച്ച 37 കുഞ്ഞുങ്ങളാണ് നിലവിൽ അൽ ശിഫയിലെ ഐസിയുവിലുള്ളത്. അൽ ശിഫ ആശുപത്രിയുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ആശുപത്രിക്ക് നേരെ തുടർച്ചയായ ആക്രമണമാണ് നടക്കുന്നതെന്നും ലോകാരോഗ്യസംഘടന കുറ്റപ്പെടുത്തി. എന്നാൽ അൽ ശിഫ ആശുപത്രിയിലെ കുഞ്ഞുങ്ങളെ ഒഴിപ്പിക്കാൻ ഇസ്രായേലി സൈന്യം സഹായിക്കുമെന്നാണ് ചീഫ് മിലിട്ടറി വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞത്.

അതേസമയം, ഗസ്സയിൽ ഇസ്രായേൽ കൊന്നവരുടെ എണ്ണം 11,100 കടന്നു. ഇവരിൽ എണ്ണായിരം പേർ കുട്ടികളും സ്ത്രീകളുമാണ്. അതിനിടെ, തങ്ങളുടെ അഞ്ച് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു. ഇതോടെ കരയുദ്ധത്തിൽ കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണം 43 ആയി.

Israel's Agriculture and Rural Development Minister Avi Dichter says that what is happening now is the '2023 Gaza Nakba

TAGS :

Next Story