Quantcast

ചൈനയിലെ ആശുപത്രിയില്‍ തീപിടിത്തം; 21 പേര്‍ വെന്തുമരിച്ചു

ഉച്ചക്ക് 12.57നാണ് തീപിടിത്തമുണ്ടായത്

MediaOne Logo

Web Desk

  • Published:

    19 April 2023 8:07 AM IST

china hospital fire
X

തീപിടിത്തമുണ്ടായ ചൈനയിലെ ആശുപത്രി

ബീജിംഗ്: ചൈനയുടെ തലസ്ഥാനമായ ബീജിംഗിലെ ആശുപത്രിയിലെ ഇൻപേഷ്യന്‍റ് വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ 21 പേർ മരിച്ചതായി ബീജിംഗ് ഡെയ്‌ലി ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. ഉച്ചക്ക് 12.57നാണ് തീപിടിത്തമുണ്ടായത്. ഒന്നരയോടെ തീ അണക്കുകയും ചെയ്തു.


ബീജിംഗിലെ ചാങ്‌ഫെങ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനത്തിന് ശേഷം 71 പേരെ മാറ്റിപ്പാർപ്പിച്ചു.ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് 21 പേർ മരിച്ചതെന്ന് ബീജിംഗ് ഡെയ്‌ലി റിപ്പോർട്ട് ചെയ്തു."ഇത് ദാരുണമാണ്, എന്‍റെ വീടിന്റെ ജനാലയിൽ നിന്ന് എനിക്ക് അപകടം കാണാം. ധാരാളം ആളുകൾ ഉച്ചയ്ക്ക് എയർ കണ്ടീഷനിംഗ് യൂണിറ്റിൽ നിൽക്കുകയായിരുന്നു, ചിലർ താഴേക്ക് ചാടി'' ഒരു ദൃക്സാക്ഷി പറഞ്ഞു. ചൈനയിൽ ആശുപത്രി തീപിടിത്തങ്ങൾ അപൂർവമാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

TAGS :

Next Story