Quantcast

കാനഡയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു

കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിലാണ് വിദ്യാർഥിയെ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    14 April 2024 9:46 AM GMT

കാനഡയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു
X

ന്യൂഡൽഹി: കാനഡയിൽ ഇന്ത്യൻ വിദ്യാർഥിയെ കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിയായ 24 കാരനായ ചിരാഗ് ആന്റിലിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

സൗത്ത് വാൻകൂവറിലാണ് സംഭവം. 12 ന് രാത്രി 11 മണിയോടെ ഈസ്റ്റ് 55-ആം അവന്യൂവിനും മെയിൻ സ്ട്രീറ്റിനും സമീപം വെടിവയ്പ്പുണ്ടായതായി റിപ്പോർട്ടുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.

സംഭവത്തിൽ അന്വേഷണം നടക്കുന്നതായി നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അതെ സമയം യുവാവി​ന്റെ മൃത​ദേഹം നാട്ടിലെത്തിക്കാനായി ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോം വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. 2022 സെപ്റ്റംബറിലാണ് ചിരാഗ് വാൻകൂവറിൽ പഠനത്തിനെത്തിയത്. അടുത്തിടെയാണ് ചിരാഗ് എം.ബി.എ പൂർത്തിയാക്കിയത്.

TAGS :

Next Story