ബലൂചിസ്ഥാനിൽ സൈനിക ബസിന് നേരെ ആക്രമണം; 27 പാക് സൈനികര്‍ കൊല്ലപ്പെട്ടു
സൈനിക ബസ് ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി

ഇസ്‍ലാമാബാദ്: കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ബലൂചിസ്ഥാനിൽ പാകിസ്താൻ സൈനികർക്ക് നേരെയുണ്ടായ നിരവധി മാരകമായ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂച് വിമത ഗ്രൂപ്പുകൾ ഏറ്റെടുത്തു.ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ)യുടെ ഫത്തേ സ്ക്വാഡ് കലാട്ടിൽ ഒരു സൈനിക ട്രാൻസ്പോര്‍ട്ട് ബസ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 27 സൈനികർ കൊല്ലപ്പെട്ടതായി ദി ബലൂചിസ്ഥാൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് (ബിഎൽഎഫ്) ഐഇഡി സ്ഫോടനങ്ങളും പതിയിരുന്ന് ആക്രമണങ്ങളും ഉൾപ്പെടെ പ്രത്യേക ഓപ്പറേഷനുകൾ നടത്തിയിരുന്നു. ഇത് കൂടുതൽ നാശനഷ്ടങ്ങൾക്ക് കാരണമായി.
സൈനിക ബസ് ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അറിയിച്ചു. കറാച്ചിയിൽ നിന്ന് ക്വറ്റയിലേക്ക് ഉദ്യോഗസ്ഥരെ കൊണ്ടുപോകുകയായിരുന്നു ബസ് എന്നാണ് റിപ്പോർട്ട്. ബസിലുണ്ടായിരുന്ന ഖവ്വാലി കലാകാരന്മാർ ഉൾപ്പെടെയുള്ള സാധാരണക്കാരെ ലക്ഷ്യമിട്ടല്ല ആക്രമണമെന്ന് ബിഎൽഎ വക്താവ് ജിയാൻഡ് ബലൂച്ച് പറഞ്ഞു. എന്നാൽ രണ്ട് ഖവ്വാലികൾ ഉൾപ്പെടെ മൂന്ന് സാധാരണക്കാര്‍ മരിച്ചായി ഡോൾ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊരു സംഭവത്തിൽ, ക്വറ്റയിലെ ഹസർഗഞ്ചി പ്രദേശത്ത് റിമോട്ട് നിയന്ത്രിത ഐഇഡി ഉപയോഗിച്ച് രണ്ട് സൈനികരെ കൊല്ലുകയും ഏഴ് പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തതായി ബിഎൽഎ അവകാശപ്പെട്ടു.
ചൊവ്വാഴ്ച, കലാട്ടിലെ ഖസീന പ്രദേശത്ത് ഒരു ഐഇഡി സ്ഫോടനത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടുവെന്നും അറിയിച്ചു.ബുധനാഴ്ച, അവറാനിലെ ഗുജ്‌റോ കോർ പ്രദേശത്തെ ഒരു സൈനിക യൂണിറ്റിൽ പതിയിരുന്ന് ആക്രമണം നടത്തിയതായും മുസാഫറാബാദിൽ നിന്നുള്ള മേജർ സയ്യിദ് റബ് നവാസ് താരിഖ് ഉൾപ്പെടെ ആറ് പേരെ കൊലപ്പെടുത്തിയതായും അവർ അവകാശപ്പെട്ടു.
ബിഎൽഎഫും ബിഎൽഎയും പുറത്തുവിട്ട കൃത്യമായ നാശനഷ്ടങ്ങളുടെ കണക്കുകൾ പാക് സൈന്യം പരസ്യമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കലാട്ടിലും അവരാനിലും വിമത സംഘങ്ങളുമായി ഒന്നിലധികം ഏറ്റുമുട്ടലുകൾ നടന്നതായി ഇന്‍റര്‍-സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്‌പിആർ) സമ്മതിച്ചു.
Adjust Story Font
16

