Quantcast

സൈനിക റിക്രൂട്ട്മെന്‍റ് ക്യാമ്പിനിടെ തിക്കും തിരക്കും; കോംഗോയില്‍ 31 മരണം

140 പേര്‍ക്ക് പരിക്കേറ്റതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു

MediaOne Logo

Web Desk

  • Published:

    22 Nov 2023 5:45 AM GMT

stampede at Congo stadium during army recruitment drive
X

പ്രതീകാത്മക ചിത്രം

ബ്രസാവില്ലെ: കോംഗോയില്‍ സൈനിക റിക്രൂട്ട്മെന്‍റ് ക്യാമ്പിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 31 പേര്‍ മരിച്ചു. 140 പേര്‍ക്ക് പരിക്കേറ്റതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ നവംബര്‍ 14 മുതല്‍ ഒര്‍നാനോ സ്റ്റേഡിയത്തില്‍ റിക്രൂട്ട്മെന്‍റ് ക്യാമ്പ് നടക്കുകയാണ്. തിങ്കളാഴ്ച രാത്രിയാണ് ദുരന്തം സംഭവിച്ചത്. മരിച്ചവരോടുള്ള ആദരസൂചകമായി ക്യാമ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. റിപ്പബ്ലിക് ഓഫ് കോംഗോയിൽ ജോലി വാഗ്ദാനം ചെയ്യുന്ന ചുരുക്കം ചില സ്ഥാപനങ്ങളിൽ ഒന്നായ സൈന്യത്തിൽ ചേരാൻ അണിനിരന്ന 18-നും 25-നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് തിക്കിലും തിരക്കിലും പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ലോകബാങ്ക് കണക്കുകൾ പ്രകാരം റിപ്പബ്ലിക് ഓഫ് കോംഗോയിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ഏകദേശം 42 ശതമാനമാണ്. എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യമാണെങ്കിലും, ഗ്രാമപ്രദേശങ്ങളിലെ ജനസംഖ്യയുടെ 15 ശതമാനം പേർക്ക് മാത്രമാണ് വൈദ്യുതി ലഭ്യതയുള്ളത്. ഒർനാനോ സ്റ്റേഡിയത്തിൽ വരിവരിയായി നിന്ന ചിലർ അക്ഷമരായി അകത്തേക്ക് കടക്കാൻ ശ്രമിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ''ക്യാമ്പിന്‍റെ അവസാന ദിവസമായിരുന്നു. അതുകൊണ്ടാണ് അതുകൊണ്ടാണ് ഞങ്ങളിൽ പലരും രജിസ്റ്റർ ചെയ്യുമെന്ന പ്രതീക്ഷയിൽ രാത്രി വൈകുവോളം കാത്തിരിക്കാൻ തീരുമാനിച്ചത്. ചിലർ അക്ഷമരായി, ബലപ്രയോഗത്തിലൂടെ അകത്തേക്ക് കടന്നു. തിക്കിലും തിരക്കിലും പെട്ടു'' ബിരുദധാരിയായ ബ്രാൻഡൻ സെറ്റോ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. എന്തുകൊണ്ടാണ് രാത്രി വൈകിയും ക്യാമ്പ് നടത്തിയത് എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഒകോ എൻഗകാല പറഞ്ഞു.

TAGS :

Next Story