Quantcast

സ്വീഡന്‍റെ കാലാവസ്ഥാ മന്ത്രിയായി 26കാരി

സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ് റൊമിന.

MediaOne Logo

Web Desk

  • Published:

    18 Oct 2022 4:08 PM GMT

സ്വീഡന്‍റെ കാലാവസ്ഥാ മന്ത്രിയായി 26കാരി
X

സ്വീഡനിലെ പുതിയ സർക്കാർ 26കാരിയായ റൊമിന പൗർമോഖ്താരിയെ കാലാവസ്ഥാ മന്ത്രിയായി നിയമിച്ചു. സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ് റൊമിന.

പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സനാണ് റൊമിനയെ നാമനിര്‍ദേശം ചെയ്തത്. റൊമിന ഇതുവരെ ലിബറൽ പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ നേതാവായിരുന്നു. ഇറാന്‍ വംശജ കുടുംബത്തില്‍ സ്റ്റോക്ക്‌ഹോമിലാണ് റൊമിന ജനിച്ചത്.

കൗമാരക്കാരിയായ കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തുൻബെർഗിന്‍റെ മാതൃരാജ്യമാണ് സ്വീഡന്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് ഒരു വലിയ ആഗോള പ്രസ്ഥാനത്തിന് തുടക്കമിട്ട കൗമാരക്കാരിയാണ് ഗ്രെറ്റ.

തീവ്ര വലതുപക്ഷ കക്ഷികളുടെ പിന്തുണയോടെയാണ് മോഡറേറ്റ് പാർട്ടി നേതാവ് ഉൾഫ് ക്രിസ്റ്റേഴ്‌സൺ സ്വീഡന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. കേവലം മൂന്ന് വോട്ടിന്റെ ഭൂരിപക്ഷമാണ് 59കാരനായ ക്രിസ്റ്റേഴ്‌സണ് ലഭിച്ചത്. 349 അംഗങ്ങളിൽ 176 പേർ ക്രിസ്റ്റേഴ്സണെ പിന്തുണച്ചു. 73 അംഗങ്ങളുള്ള കുടിയേറ്റ വിരുദ്ധ പാർട്ടിയായ സ്വീഡിഷ് ഡെമോക്രാറ്റ്സിന്റെ പിന്തുണയോടെയാണ് ക്രിസ്റ്റേഴ്സന്റെ സഖ്യം അധികാരം ഉറപ്പിച്ചത്. സെപ്റ്റംബർ 11ന് നടന്ന തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നഷ്ടമായതിനെ തുടർന്ന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിലെ മഗ്ദലനാ ആൻഡേഴ്‌സൻ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

TAGS :

Next Story