Quantcast

ചരിത്രം കുറിച്ച് സഗാൽ അബ്ദി-വാലി; യുകെ പാർലമെന്റിലെത്തുന്ന ആദ്യ സൊമാലിയൻ അഭയാർഥി വനിത

മുൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഒഴിഞ്ഞ ലണ്ടനിലെ ഹോൾബോൺ ആൻഡ് സെന്റ് പാൻക്രാസ് മണ്ഡലത്തിൽ നിന്നാണ് സഗാൽ ജനവിധി തേടിയത്

MediaOne Logo

Web Desk

  • Updated:

    2026-10-13 07:31:42

Published:

13 Oct 2026 12:29 PM IST

ചരിത്രം കുറിച്ച് സഗാൽ അബ്ദി-വാലി; യുകെ പാർലമെന്റിലെത്തുന്ന ആദ്യ സൊമാലിയൻ അഭയാർഥി വനിത
X

ലണ്ടൻ: ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ചരിത്രം കുറിച്ച ലേബർ പാർട്ടി നേതാവ് സഗാൽ അബ്ദി-വാലി എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഖുര്‍ആന്‍ തൊട്ടായിരുന്നു സത്യപ്രതിജ്ഞ. ലണ്ടനിലെ ഹോൾബോൺ ആൻഡ് സെന്റ് പാൻക്രാസ് മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയാണ് സഗാല്‍, ബ്രിട്ടീഷ് പാർലമെന്റിലെത്തുന്നത്. ഇതോടെ ബ്രിട്ടനില്‍ എംപിയാകുന്ന ആദ്യ സൊമാലിയൻ അഭയാർഥി വനിതയായി സഗാല്‍ മാറി.

മുന്‍ പ്രധാനമന്ത്രി കിയർ സ്റ്റാർമർ എംപി സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് ഈ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ശക്തമായ പോരാട്ടത്തിൽ ഗ്രീൻ പാർട്ടി നേതാവ് സാക്ക് പോളാൻസ്കിയെ പരാജയപ്പെടുത്തിയാണ് അവർ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 45.1% വോട്ടുകളാണ് സഗാല്‍ നേടിയത്. സാക്ക് പോളാൻസ്കിക്ക് 32.8% വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

ഭവനരഹിതരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും എല്ലാവർക്കും കുറഞ്ഞ ചെലവിൽ വീടുകൾ ലഭ്യമാക്കുന്നതിനുമാണ് തന്റെ മുൻഗണനയെന്ന് വിജയത്തിന് ശേഷം സഗാല്‍ വ്യക്തമാക്കി. 1990കളിൽ ബാല്യകാലത്ത് സൊമാലിയയിൽ നിന്നുള്ള അഭയാർത്ഥിയായാണ് സഗാൽ കുടുംബത്തോടൊപ്പം ബ്രിട്ടനിലെത്തിയത്. ലണ്ടനിലെ കാംഡൻ കൗൺസിലിൽ ഹൗസിംഗ് ഓഫീസറായി പ്രവർത്തിച്ചാണ് സഗാൽ പൊതുരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് കൗൺസിലറായും കാംഡൻ കൗൺസിൽ ലീഡറായും അവർ മികച്ച സേവനം കാഴ്ചവെച്ചു.

"എന്നെ രാഷ്ട്രീയത്തിലേക്ക് നയിച്ചത് ഭവനരഹിതരുടെ പ്രശ്നങ്ങളാണ്. കാംഡനിലും ലണ്ടനിലുടനീളവും രാജ്യത്തുടനീളവും ഭവന പ്രതിസന്ധി രൂക്ഷമാണ്. ജനങ്ങൾക്ക് മെച്ചപ്പെട്ട പാർപ്പിട സൗകര്യങ്ങൾ ഉറപ്പാക്കാൻ ഞാൻ ദിവസവും പ്രവർത്തിക്കും"- ബിബിസിക്കു നൽകിയ ആദ്യ അഭിമുഖത്തിൽ അവർ പറഞ്ഞിരുന്നു. സഗാലിന്റെ പ്രചാരണത്തെ പ്രശംസിച്ച പ്രധാനമന്ത്രി ആൻഡി ബേർണാം, പാർലമെന്റിൽ ഒന്നിച്ച് പ്രവർത്തിക്കാൻ കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. മുൻ പ്രധാനമന്ത്രി സർ കീർ സ്റ്റാർമറും സഗാലിന് ആശംസകൾ നേർന്നു.

"നമ്മുടെ സമൂഹത്തിന് ലഭിച്ച മികച്ചൊരു ജനപ്രതിനിധിയാണ് നിങ്ങള്‍, മികച്ച എംപിയായി പ്രവർത്തിക്കാൻ നിങ്ങള്‍ക്ക് സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്" - സ്റ്റാർമർ പറഞ്ഞു.

TAGS :

Next Story