ചരിത്രം തിരുത്തി അബ്ദുല്‍ അല്‍ സഈദ്; യുഎസ് സെനറ്റിലെത്തുന്ന ആദ്യ മുസ്ലിം
റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും ട്രംപിന്റെ അടുപ്പക്കാരനുമായ മൈക്ക് റോജേഴ്സിനെയാണ് സഈദ് പരാജയപ്പെടുത്തിയത്

- Published:
4 Nov 2026 12:40 PM IST

വാഷിങ്ടണ്‍: യുഎസ് സെനറ്റ് തെരഞ്ഞെടുപ്പിൽ മിഷിഗണിൽ നിന്ന് ചരിത്ര വിജയവുമായി ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും ഡോക്ടറുമായ അബ്ദുല്‍ അല്‍ സഈദ്. ഇതോടെ യുഎസ് ചരിത്രത്തില്‍ ആദ്യത്തെ മുസ്ലിം സെനറ്ററായി ഈജിപ്ഷ്യൻ വംശജനായ അല്‍-സഈദ് മാറി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും ട്രംപിന്റെ അടുപ്പക്കാരനുമായ മൈക്ക് റോജേഴ്സിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
അമേരിക്കൻ ഇസ്രായേൽ പബ്ലിക് അഫയേഴ്സ് കമ്മിറ്റി (എഐപിഎസി) ഉൾപ്പെടെയുള്ള പ്രോ-ഇസ്രായേൽ ഗ്രൂപ്പുകൾ നടത്തിയ വമ്പന്‍ പ്രചാരണങ്ങളെയും പണക്കൊഴുപ്പിനെയും അതിജീവിച്ചാണ് അല്‍ സഈദ് വിജയിക്കുന്നത്. പ്രചാരണ വേളയിൽ തന്റെ വിശ്വാസത്തെക്കുറിച്ചുള്ള വ്യക്തിപരമായ അധിക്ഷേപങ്ങള്‍ യുഎസ് പ്രസിഡന്റ് ട്രംപില്‍ നിന്നുവരെ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. സഈദ് അമേരിക്കയിൽ ശരീഅത്ത് നിയമം നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്നും രാജ്യത്തോട് കൂറില്ലാത്തയാളാണെന്നും ട്രംപ് ആരോപിച്ചിരുന്നു.
സെപ്തംബര്‍ 11ലെ ഭീകരാക്രമണത്തെ പരാമർശിച്ചും സഈദിനെതിരെ ട്രംപ് വിദ്വേഷം ചൊരിഞ്ഞിരുന്നു. അദ്ദേഹത്തിന് മുസ്ലിം ബ്രദർഹുഡുമായി ബന്ധമുണ്ടെന്നും 'ജിഹാദി' ആണെന്നും ട്രംപ് ആരോപിച്ചു. സഈദ് ജയിക്കുകയാണെങ്കില്‍ ക്യാപിറ്റോളിൽ പ്രവേശിക്കാൻ മെറ്റൽ ഡിറ്റക്ടർ പരിശോധന വേണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മതവിശ്വാസത്തെയും പ്രത്യയശാസ്ത്രത്തെയും മുൻനിർത്തി റിപ്പബ്ലിക്കൻ കേന്ദ്രങ്ങൾ നടത്തുന്ന ആക്രമണങ്ങൾ മിഷിഗണിലെ വോട്ടർമാർക്കിടയിൽ വലിയ ചർച്ചയായിരുന്നു.
ഗസ്സയില്‍ ഇസ്രായേൽ നടത്തുന്ന വംശഹത്യയായി തുറന്നടിക്കുന്ന നേതാവാണ് അല്‍ സഈദ്. ശക്തമായ നിലപാടുകളുടെ പേരില്‍ രണ്ടാം മംദാനി എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്. അതേസമയം യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപ് വിരുദ്ധതരംഗമാണ് എല്ലായിടത്തും. സെനറ്റിലും പ്രതിനിധിസഭയിലും ഡെമോക്രാറ്റ് പാർട്ടി ആധിപത്യം ഉറപ്പിച്ചു. സെനറ്റില കേവല ഭൂരിപക്ഷത്തിനും അപ്പുറം 53 സീറ്റുകളിൽ ഡെമോക്രാറ്റുകൾ വിജയം നേടി. ജനപ്രതിനിധിസഭയിലും ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിച്ചു
Adjust Story Font
16
