Quantcast

സസ്യഭുക്കുകൾ കൂടുതൽ ഇന്ത്യയിൽ; വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്ക്

ഇസ്രായേലിൽ 13 ശതമാനമാണ് സസ്യഭുക്കുകൾ

MediaOne Logo

Web Desk

  • Published:

    10 Oct 2023 1:11 PM GMT

According to the World of Statistics India has the highest number of vegetarians
X

സസ്യഭുക്കുകളായ ജനങ്ങൾ കൂടുതൽ ഇന്ത്യയിലാണെന്ന് വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്ക്. ഇന്ത്യൻ ജനസംഖ്യയുടെ 20-39 ശതമാനം പേർ സസ്യഭുക്കുകളാണെന്ന് എക്‌സിൽ പങ്കുവെച്ച കണക്കിൽ പറഞ്ഞു. 19 ശതമാനമുള്ള മെക്‌സിക്കോയും 13-14 ശതമാനമുള്ള തായ്‌വാനുമാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഇസ്രായേലിൽ 13 ശതമാനമാണ് സസ്യഭുക്കുകൾ. ജനസംഖ്യയുടെ ഒരു ശതമാനം മാത്രം സസ്യഭുക്കുകളുള്ള റഷ്യയാണ് പട്ടികയിൽ അവസാനമുള്ളത്. ( Mediaone )

വിവിധ രാജ്യങ്ങളിലെ സസ്യഭുക്കുകളുടെ ശതമാനം- വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്ക്

  • ഇന്ത്യ: 20-39%
  • മെക്‌സിക്കോ: 19%
  • തായ്വാൻ: 13-14%
  • ഇസ്രായേൽ: 13%
  • ആസ്ത്രേലിയ: 12.1%
  • അർജന്റീന: 12%
  • ഫിൻലാൻഡ്: 12%
  • സ്വീഡൻ: 12%
  • ഓസ്ട്രിയ: 11%
  • ഡെന്മാർക്ക്: 10%
  • ജർമ്മനി: 10%
  • യുകെ: 10%
  • ന്യൂസിലൻഡ്: 10%
  • വിയറ്റ്‌നാം: 10%
  • ജപ്പാൻ: 9%
  • നോർവേ: 9%
  • ഇറ്റലി: 8.9%
  • പോളണ്ട്: 8.4%
  • ബ്രസീൽ: 8%
  • കാനഡ: 7.6%
  • ബെൽജിയം: 7%
  • ചിലി: 6%
  • ഫ്രാൻസ്: 5.2%
  • യുക്രൈൻ: 5.2%
  • ചെക്ക് റിപ്പബ്ലിക്: 5%
  • യുഎസ്എ: 5%
  • നെതർലാൻഡ്‌സ്: 5%
  • ഫിലിപ്പീൻസ്: 5%
  • സ്വിറ്റ്‌സർലൻഡ്: 5%
  • അയർലൻഡ്: 4.3-8.4%
  • ഗ്രീസ്: 4%
  • ചൈന: 4-5%
  • തായ്ലൻഡ്: 3.3%
  • ദക്ഷിണ കൊറിയ: 3%
  • സ്‌പെയിൻ: 1.4%
  • പോർച്ചുഗൽ: 1.2%
  • റഷ്യ: 1%

According to the World of Statistics India has the highest number of vegetarians

TAGS :

Next Story