Quantcast

ലക്ഷ്യം ചെലവ് ചുരുക്കൽ;14000 പേരെ പിരിച്ചുവിടാനൊരുങ്ങി ആമസോൺ

2022 ന് ശേഷം നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടൽ

MediaOne Logo

Web Desk

  • Updated:

    2025-10-29 03:36:48.0

Published:

29 Oct 2025 8:52 AM IST

ലക്ഷ്യം ചെലവ് ചുരുക്കൽ;14000 പേരെ പിരിച്ചുവിടാനൊരുങ്ങി ആമസോൺ
X

സാൻഫ്രാസിസ്‌കോ:എഐ മേഖലയിൽ വലിയ നിക്ഷേപങ്ങൾ നടത്താൻ ഒരുങ്ങുന്നതിനിടെ ആമസോണിൽ കൂട്ടപിരിച്ചുവിടൽ. 14000 പേരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. 2022 ന് ശേഷം നടക്കുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്. 2022 ൽ 27,000 തൊഴിലാളികളെ പിരിച്ചു വിട്ടിരുന്നു.

ചൊവ്വാഴ്ച മുതൽ പിരിച്ചുവിടൽ പട്ടികയിൽ ഉൾപ്പെട്ട ജീവനക്കാർക്ക് ഇ-മെയിൽ വഴി അറിയിപ്പ് അയച്ചു തുടങ്ങിയിട്ടുണ്ട്. കോവിഡ് സമയത്ത് കമ്പനിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി വലിയ രീതിയിൽ നിയമനം നടന്നിരുന്നു. എഐയെ കൂടുതൽ ആശ്രയിക്കാനാണ് കമ്പനിയുടെ തീരുമാനം എന്നാണ് സിഇഒ ആൻഡി ജാസിയുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമാവുന്നത്. എഐ വിപുലമാവുന്നതോടെ കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമാവുമെന്നാണ് ആമസോൺ സിഇഒ ആൻഡിജാസി പറഞ്ഞത്.

എഐ സാങ്കേതിക രംഗത്ത് വലിയ നിക്ഷേപത്തിനും ആമസോൺ തയ്യാറെടുക്കുകയാണ്. 1000 കോടി ഡോളർ മുതൽ മുടക്കിൽ നോർത്ത് കാരലൈനിൽ ആമസോൺ എഐ ക്യാമ്പസ് സ്ഥാപിക്കുന്നത്.2012 ൽ ആൻഡി ജാസി ആമസോൺ സിഇഒ ആയി ചുമതലയേറ്റപ്പോൾ മുതൽ ചിരവ് ചുരുക്കൽ നടപടികൾ ആരംഭിച്ചിരുന്നു. ആമസോണിൽ ആകെ 15.5 ലക്ഷം ജീവനക്കാരുണ്ട്.

TAGS :

Next Story