നൂറ് ദിനം കൊണ്ട് ട്രംപിന്റെ ജനപിന്തുണയില്‍ വന്‍ ഇടിവെന്ന് സർവെ
ട്രംപ് പ്രഖ്യാപിച്ച അനധികൃത നയങ്ങളും പ്രഖ്യാപനങ്ങളുമാണ് ജനങ്ങളെ ചൊടിപ്പിക്കാന്‍ കാരണമായത്.

വാഷിങ്ടൺ: രണ്ടാം തവണ അധികാരത്തിലെത്തി നൂറ് ദിവസം പിന്നിടുമ്പോൾ ട്രംപിന്റെ ജനപിന്തുണയിൽ വൻ ഇടിവെന്ന് സർവെ റിപ്പോർട്ട്. യുഎസ് പ്രസിഡൻറ് പദവിയിൽ രണ്ടാംതവണ അധികാരത്തിലെത്തിയ ട്രംപ് നൂറ് ദിവസം കൊണ്ട് വിശ്വാസ്യത കളഞ്ഞുകുളിച്ചുവെന്നാണ് അസോസിയേറ്റഡ് പ്രസ് സർവെ ഫലം പറയുന്നത്.
റിപ്പബ്ലിക്കുകളുള്‍പ്പെടെ നിരവധി ആളുകള്‍ക്കാണ് ട്രംപില്‍ വിശ്വാസ്യത നഷ്ടപ്പെട്ടത്.
ട്രംപ് പ്രഖ്യാപിച്ച അനധികൃത നയങ്ങളും പ്രഖ്യാപനങ്ങളുമാണ് ജനങ്ങളെ ചൊടിപ്പിക്കാന്‍ കാരണമായത്. ട്രംപിന്റെ പ്രഖ്യാപനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക,സാമൂഹിക, സമാധാന അന്തരീക്ഷത്തെ പ്രതികൂലമായി ബാധിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
ട്രംപിന്റെ ജനപ്രീതി ഇടിഞ്ഞതായി നേരത്തെ തന്നെ റിപോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. താരിഫ് നയത്തെ എതിര്‍ത്തും സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ച് വിടുന്നതിനെതിരേയുമാണ് ജനങ്ങള്‍ ശക്തമായി പ്രതികരിച്ചത്. രാജ്യത്തെ ഡെമോക്രാറ്റുകളും ട്രംപിന്‌റെ നയങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
അസോസിയേറ്റഡ് പ്രസിന്റെ കണക്ക് പ്രകാരം ജനസംഖ്യയില്‍ 24 ശതമാനം ആളുകള്‍ മാത്രമാണ് ട്രംപിന്റെ നയങ്ങളെ അനുകൂലിച്ചത്. ട്രംപ് അധികാരമേറ്റ ഉടനെ അമ്പതിലേറെ എക്‌സിക്യൂട്ടീവ് ഉത്തരവുകളാണ് നടപ്പാക്കിയത്. പാരിസ് ഉടമ്പടിയില്‍ നിന്നും ലോകാരോഗ്യ സംഘടനകളില്‍ നിന്നുള്ള പിന്മാറ്റം, കുടിയേറ്റ നിയന്ത്രണം, അനധികൃത കുടിയേറ്റക്കാരെ നാടുകടത്തല്‍, ജന്മാവകാശ പൗരത്വം റദ്ദാക്കല്‍ തുടങ്ങിയവ വലിയ പ്രത്യാഘാതമുണ്ടാക്കുന്നവയാണ്.
Adjust Story Font
16

