Quantcast

സമാധാന നോബേൽ ജേതാവ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

ഓർമയാകുന്നത് വർണവിവേചനത്തിനെതിരെ നിലകൊണ്ട പോരാളി

MediaOne Logo

Web Desk

  • Updated:

    2021-12-26 07:56:06.0

Published:

26 Dec 2021 1:17 PM IST

സമാധാന നോബേൽ ജേതാവ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു
X

സമാധാന നോബേൽ ജേതാവ് ഡെസ്മണ്ട് പിലൊ ടുട്ടു (90) അന്തരിച്ചു. തെക്കേ ആഫ്രിക്കയിലെ വൈദികനായ ടുട്ടു വർണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിലൂടെയാണ് ലോകശ്രദ്ധ നേടുന്നത്. 1984 ലാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടുന്നത്. ദീർഘകാലമായി അർബുദബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു.ഇന്ന് രാവിലെ കേപ് ടൗണിലെ ഒയാസിസ് ഫ്രെയിൽ കെയർ സെന്ററിലായിരുന്നു മരണം.ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയാണ് മരണവിവരം പുറത്തുവിട്ടത്. ദക്ഷിണാഫ്രിക്കയെ വിമോചനത്തിലേക്ക് കൊണ്ടുവന്ന പോരാളിയാണ് വിടവാങ്ങിയതെന്ന് അദ്ദേഹം അനുസ്മരിച്ചു.

നൊബേൽ സമ്മാനത്തിന് പുറമെ മാനുഷിക സേവനത്തിനുള്ള ആൽബർട്ട് ഷ്വിറ്റ്‌സർ സമ്മാനം, 2005 ലെ ഗാന്ധി സമാധാന സമ്മാനം, പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം എന്നീ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

TAGS :

Next Story