Quantcast

പാകിസ്താനിലെ പള്ളിയിൽ ജുമുഅ നമസ്‌കാരത്തിനിടെ ചാവേർ സ്‌ഫോടനം; 30 പേർ കൊല്ലപ്പെട്ടു

പെഷാവറിലെ ഇമാംഗഢിലുള്ള ഷിയാ പള്ളിയിൽ വിശ്വാസികൾ പ്രാർത്ഥനയ്‌ക്കെത്തുമ്പോഴായിരുന്നു ശക്തമായ സ്‌ഫോടനമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2022-03-04 10:16:51.0

Published:

4 March 2022 10:15 AM GMT

പാകിസ്താനിലെ പള്ളിയിൽ ജുമുഅ നമസ്‌കാരത്തിനിടെ ചാവേർ സ്‌ഫോടനം; 30 പേർ കൊല്ലപ്പെട്ടു
X

പാകിസ്താനിൽ ഷിയാ പള്ളിയിൽ വൻസ്‌ഫോടനം. പെഷാവറിലെ വടക്കുപടിഞ്ഞാറൻ നഗരത്തിലാണ് വെള്ളിയാഴ്ചത്തെ പ്രത്യേക പ്രാർത്ഥനയ്ക്കിടെ ഉഗ്രസ്‌ഫോടനമുണ്ടായത്. സംഭവത്തിൽ 30 പേർ കൊല്ലപ്പെട്ടു.

പെഷാവറിലെ ഖിസ്സ ഖ്വാനി ബസാറിലുള്ള ഇമാംഗഢ് കുച്ചാ റിസാൽദാർ ഷിയാ പള്ളിയിൽ വിശ്വാസികൾ പ്രാർത്ഥനയ്‌ക്കെത്തുമ്പോഴായിരുന്നു ശക്തമായ സ്‌ഫോടനമുണ്ടായത്. ആയുധധാരികളായ രണ്ട് അക്രമികൾ പള്ളിക്കു പുറത്ത് പൊലീസിനുനേരെ വെടിയുതിർത്തതിനു പിന്നാലെയാണ് സ്‌ഫോടനമുണ്ടായതെന്ന് പെഷാവർ പൊലീസ് മേധാവി മുഹമ്മദ് ഇജാസ് ഖാൻ പറഞ്ഞു.

വെടിവയ്പ്പിൽ ഒരു ആക്രമിയും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. ഒരു പൊലീസുകാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഈ സമയത്ത് പള്ളിക്കകത്തുണ്ടായിരുന്ന അക്രമി ചാവേറാകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സ്‌ഫോടനത്തിൽ 60ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസഖ്യ ഇനിയും ഉയരുമെന്നാണ് ആരോഗ്യവൃത്തങ്ങള്‍ നല്‍കുന്ന വിവരം. സംഭവത്തെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ശക്തമായി അപലപിച്ചു. സംഭവം ചാവേർ ആക്രമണമാണെന്നും ആക്രമണത്തെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ലെന്നും ആഭ്യന്ത്ര ഫെഡറൽ മന്ത്രി ശൈഖ് റഷീദ് അഹ്മദ് പ്രതികരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Summary: At least 30 people were killed and more than 50 injured were when a powerful blast ripped through an imambargah in Peshwar's Kocha Risaldar area during Friday prayers.

TAGS :

Next Story