Quantcast

സാമ്പത്തിക തകർച്ചക്കെതിരെ ഇറാനിൽ പ്രക്ഷോഭം തുടരുന്നു; 35ലേറെ പേർ കൊല്ലപ്പെട്ടു

പ്രക്ഷോഭകരെ അടിച്ചമർത്തുന്നത് തുടർന്നാൽ ഇടപെടുമെന്ന് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്

MediaOne Logo
സാമ്പത്തിക തകർച്ചക്കെതിരെ ഇറാനിൽ പ്രക്ഷോഭം തുടരുന്നു; 35ലേറെ പേർ കൊല്ലപ്പെട്ടു
X

തെഹ്റാൻ:സാമ്പത്തിക തകർച്ചക്കെതിരെ ഇറാനിൽ പത്ത്​ ദിവസങ്ങളിലേറെയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ 35ലേറെ കൊല്ലപ്പെട്ടു. തലസ്ഥാന നഗരിയായ തെഹ്റാൻ ഉൾപ്പടെ പലേടങ്ങളിലും പ്രക്ഷോഭം ശക്തമാണ്. പുറം ശക്തികളുടെ പ്രേരണയിൽ നടക്കുന്ന പ്രക്ഷോഭം രാജ്യതാൽപര്യങ്ങൾക്ക്​ വിരുദ്ധമാണെന്ന്​ ഇറാൻ സർക്കാർ കുറ്റപ്പെടുത്തി.

29 പ്ര​ക്ഷോ​ഭ​ക​ർ, നാ​ല് കു​ട്ടി​ക​ൾ, ര​ണ്ട് സേ​നാം​ഗ​ങ്ങ​ൾ എന്നിവരാണ്​ ഇതിനകം പ്രക്ഷോഭത്തിന്‍റെ ഭാഗമായി കൊല്ലപ്പെട്ടതെന്നാണ്​ മാധ്യമ റിപ്പോർട്ടുകൾ.250 പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഇ​റാ​ൻ റ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡി​ന്റെ സ​ന്ന​ദ്ധ​സേ​വ​ക​രാ​യ ബാ​സി​ജ് സേ​ന​യി​ലെ 45 അം​ഗ​ങ്ങ​ൾ​ക്കും അക്രമ സംഭവങ്ങളിൽ പ​രി​ക്കേ​റ്റതായാണ്​ വിവരം.

എ​ന്നാ​ൽ, ആളപായവും മറ്റം സംബന്ധിച്ച്​ ഔ​ദ്യോ​ഗി​ക പ്രതികരണമൊന്നും ലഭ്യമല്ല. 31 പ്ര​വി​ശ്യ​ക​ളി​ൽ 27ലും ​പ്ര​ക്ഷോ​ഭം തുടരുന്നത്​ ഇറാൻ ഭരണകൂടത്തിന്​ വലിയ തലവേദനയായി. ഇ​ലാം പ്ര​വി​ശ്യ​യി​ൽ പ്ര​ക്ഷോ​ഭ​ക​രെ തേ​ടി​യെ​ത്തി​യ ഇ​റാ​ൻ സേ​ന ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ളെ യു.​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് വി​മ​ർ​ശി​ച്ചു.

ആ​ശു​പ​ത്രി വാ​ർ​ഡു​ക​ളി​ൽ ക​ട​ന്നു​ക​യ​റി ജീ​വ​ന​ക്കാ​രെ അ​ടി​ക്കുന്നതുൾപ്പെടെയുള്ള നടപടികൾ മ​നു​ഷ്യ​രാ​ശി​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​മാ​ണെ​ന്ന് എ​ക്‌​സി​ലെ പോ​സ്റ്റി​ൽ യു.എ​സ് ആ​രോ​പി​ച്ചു. പ്രക്ഷോഭകരെ അടിച്ചമർത്തുന്നത്​ തുടർന്നാൽ ഇടപെടുമെന്ന്​ യു.എസ്​ പ്രസിഡന്‍റ് ​ഡോണാൾഡ്​ ട്രംപ്​ കഴിഞ്ഞ ദിവസം മുന്നറിയിപ്പ്​ നൽകിയിരുന്നു. എന്നാൽ യു.എസ്​ ഇടപെടൽ ഉണ്ടായാൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്നാണ്​ ഇറാന്‍ നൽകിയ മറുപടി. ഇറാൻ പ്രക്ഷോഭകർക്ക്​ തുറന്ന പിന്തുണ നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും രംഗത്തുണ്ട്​.

TAGS :

Next Story