Quantcast

നേപ്പാളിൽ വൻ ഭൂചലനം; മരണം 128 ആയി, നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍

ഡൽഹിയിലും ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായി

MediaOne Logo

Web Desk

  • Updated:

    2023-11-04 05:49:02.0

Published:

4 Nov 2023 1:54 AM GMT

At least 70 dead in Nepal after 6.4 magnitude earthquake, 70 dead in Nepal earthquake,
X

കാഠ്മണ്ഡു: നേപ്പാളിനെ ഞെട്ടിച്ച വമ്പൻ ഭൂചലനത്തില്‍ മരണസംഖ്യ 128 ആയി. റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 140ലേറെ പേര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഡൽഹിയിലടക്കം പ്രകമ്പനമുണ്ടായി.

ഇന്നലെ രാത്രി 11.30ഓടെയാണ് വ്യാപക നാശനഷ്ടമുണ്ടാക്കിയ ഭൂചലനം. നേപ്പാളിലെ ജാജർകോട്ട്, റുകും വെസ്റ്റ് മേഖലകളാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷനൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. വീടുകളും വാണിജ്യ സ്ഥാപനങ്ങളുമടക്കം വലിയ നാശമാണു സംഭവത്തിലുണ്ടായത്. സംഭവത്തിൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതർ നൽകുന്ന വിവരം.

നേപ്പാളിലെ ഭൂചലനത്തിനു പിന്നാലെ 500 കി.മീറ്റർ അകലെയുള്ള ഡൽഹിയിലും പ്രകമ്പനമുണ്ടായി. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും പ്രകമ്പനമുണ്ടായതായി റിപ്പോർട്ടുണ്ട്.

റുകും വെസ്റ്റിൽ 36ഉം ജാജർകോട്ടിൽ 34 പേരുമാണു മരിച്ചത്. സംഭവത്തിൽ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനായി രാജ്യത്തെ മൂന്ന് സുരക്ഷാ വിഭാഗത്തെയും സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

Summary: At least 70 dead in Nepal after 6.4 magnitude earthquake

TAGS :

Next Story