Quantcast

ഇറാൻ സമുദ്രാതിർത്തിയിൽ എൽപിജി ടാങ്കറിന്​ നേരെ ആക്രമണം: 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതർ

മൊസാംബിക്​ രജിസ്​ട്രേഷനുള്ള ‘ദിശ’ കപ്പലിന്​ നേരെയാണ് ആക്രമണമുണ്ടായത്​

MediaOne Logo

Web Desk

  • Published:

    25 July 2026 3:21 PM IST

Attack on LPG tanker in Iranian waters: All 28 Indian crew members safe.
X

തെഹ്​റാൻ: ഇറാൻ സമുദ്രാതിർത്തിയിൽ വെച്ച്​ ആക്രമണം നേരിട്ട എൽപിജി ടാങ്കറിലെ ജീവനക്കാരായ 28 ഇന്ത്യക്കാരും സുരക്ഷിതർ. തെഹ്​റാനിലെ ഇന്ത്യൻ എംബസിയാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. മൊസാംബിക്​ രജിസ്​ട്രേഷനുള്ള ദിശ എന്ന എൽപിജി ടാങ്കറിന്​ നേരെയാണ്​ ആ​ക്രമണമുണ്ടായത്​. ബന്ധപ്പെട്ട അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും എംബസി അറിയിച്ചു. മേഖലയിലെ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കും സമുദ്ര സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്കുമിടയിലാണ് ടാങ്കറിന്​ നേരെ ആക്രമണമുണ്ടായത്​.

കരിങ്കടലിൽ ദിവസങ്ങൾ മുമ്പ്​ വാണിജ്യ കപ്പലിനുനേരെയുണ്ടായ മറ്റൊരു ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടിരുന്നു. വാണിജ്യ കപ്പലുകൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കണമെന്നും സിവിലിയൻ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇറാൻ- അമേരിക്ക സംഘർഷം രൂക്ഷമായതോടെ ഹോർമുസ്​ കടലിടുക്ക്​ വഴി കാര്യമായി കപ്പൽ ഗതാഗതം നടക്കുന്നില്ല.

ഇറാൻ സമുദ്രാതിർത്തിയിലുള്ള കപ്പലുകൾക്ക്​ നേരെ അമേരിക്കയും ഹോർമുസിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്ക്​ നേരെ ഇറാനും ആക്രമണം നടത്തുന്നുണ്ട്​. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നോ- രണ്ടോ കപ്പലുകൾ മാത്രമാണ്​ ഹോർമുസിലൂടെ സഞ്ചരിച്ചത്​. ഹോർമുസ്​ കടലിടുക്കിന്​ സമീപത്തായി 6000 നാവികർ കുടുങ്ങിക്കിടക്കുന്നതായാണ്​ ഐക്യരാഷ്ട്രസഭയുടെ കണക്ക്​. ഇവരെ രക്ഷപ്പെടുത്താൻ നടപടി വേണമെന്ന്​ കഴിഞ്ഞ ദിവസം യു.എൻ. ഏജൻസികൾ ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story