Quantcast

യു.എസിൽ ചരക്കുകപ്പൽ ഇടിച്ച് കൂറ്റൻ പാലം തകർന്നു

അപകടത്തെ തുടർന്ന് നിരവധി വാഹനങ്ങൾ വെള്ളത്തിൽ വീണു. ഇരുപതോളം പേരെ നദിയിൽ കാണാതായതായാണ് വിവരം.

MediaOne Logo

Web Desk

  • Published:

    26 March 2024 9:43 AM GMT

Baltimore’s Francis Scott Key Bridge collapse
X

ന്യൂയോർക്ക്: അമേരിക്കയിൽ ചരക്കുകപ്പൽ ഇടിച്ച് കൂറ്റൻ പാലം തകർന്നു. ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്‌കോട്ട് കീ പാലമാണ് തകർന്നത്. അപകടസമയത്ത് പാലത്തിലൂടെ പോവുകയായിരുന്ന നിരവധി വാഹനങ്ങൾ വെള്ളത്തിൽ വീണു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം.

സിംഗപ്പൂർ പതാകയുള്ള കണ്ടയ്‌നർ കപ്പലാണ് പാലത്തിന്റെ തൂണിൽ ഇടിച്ചത്. 300 മീറ്ററോളം നീളമുള്ള കപ്പൽ കൊളംബോയിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. കപ്പൽ ജീവനക്കാരെല്ലാം സുരക്ഷിതരാണ്.

ഇരുപതോളം ആളുകൾ വെള്ളത്തിൽ വീണതായാണ് കരുതുന്നതെന്ന് ബാൾട്ടിമോർ ഫയർ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥനായ കെവിൻ കാർട്ട്‌റൈറ്റ് പറഞ്ഞു. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ബാൾട്ടിമോർ തുറമുഖത്ത് 10 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് ഇപ്പോഴത്തെ താപനില. ഇത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കുന്നതായി അധികൃതർ പറഞ്ഞു.

TAGS :

Next Story