Quantcast

ഫ്രയിമില്‍ ചിത്രത്തിന്‍റെ പകുതി മാത്രം; ലേലത്തില്‍ വിറ്റത് റെക്കോഡ് തുകയ്ക്ക്

ലണ്ടനിലെ സോതാബീസ് ഫൈൻ ആർട്സ് കമ്പനിയിൽ നടന്ന ലേലത്തിലാണ് ചിത്രം വില്‍പനക്ക് വച്ചത്

MediaOne Logo

Web Desk

  • Updated:

    2021-11-01 09:56:11.0

Published:

1 Nov 2021 9:51 AM GMT

ഫ്രയിമില്‍ ചിത്രത്തിന്‍റെ പകുതി മാത്രം; ലേലത്തില്‍ വിറ്റത് റെക്കോഡ് തുകയ്ക്ക്
X

ഒരു സൃഷ്ടിയും പൂര്‍ണമല്ലെന്നാണ് പറയുന്നത്. എന്നാല്‍ അപൂര്‍ണമായ പല കലാസൃഷ്ടികള്‍ക്കും പൂര്‍ണമായതിനെക്കാള്‍ ഭംഗിയുമുണ്ടായിരിക്കും. അത്തരത്തിലൊരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞ കുറച്ചുനാളുകളായി വൈറലായിക്കൊണ്ടിരിക്കുന്നത്. ബാങ്ക്സി എന്ന ലണ്ടനിലെ സ്ട്രീറ്റ് ആര്‍ട്ടിസ്റ്റിന്‍റെ 'ലവ് ഈസ് ഇന്‍ ദ ബിന്‍' എന്ന ഈ ചിത്രം ലേലത്തില്‍ വച്ചപ്പോള്‍ റെക്കോഡ് തുകയ്ക്കാണ് വിറ്റുപോയത്.

ലണ്ടനിലെ സോതാബീസ് ഫൈൻ ആർട്സ് കമ്പനിയിൽ നടന്ന ലേലത്തിലാണ് ചിത്രം വില്‍പനക്ക് വച്ചത്. വെറും ഒന്‍പത് പേര്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. ചുവന്ന നിറത്തിൽ ഹൃദയത്തിന്‍റെ ആകൃതിയിലുള്ള ഒരു ബലൂൺ പറന്നുയരാൻ തുടങ്ങുമ്പോൾ അത് കൈ നീട്ടി പിടിക്കാൻ ശ്രമിക്കുന്ന പെൺകുട്ടിയുടെ ചിത്രമാണ് സ്പ്രേ പെയിന്‍റ് ഉപയോഗിച്ച് ബാങ്ക്സി വരച്ചത്. ഏകദേശം മൂന്ന് കൊല്ലങ്ങൾക്ക് മുൻപാണ് ബാങ്ക്സി ഈ ചിത്രം വരച്ചത്. 2018ല്‍ ലേലത്തിൽ വിറ്റുപോയ ഈ ചിത്രത്തിന് ചെറിയ മാറ്റങ്ങൾ വരുത്തിയതോടെ ചിത്രം ആദ്യം വിറ്റതിന്‍റെ പത്തിരട്ടി വിലയ്ക്കാണ് വിറ്റത്. അന്ന് 1 മില്യണ്‍ ഡോളറാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്‍റെ പകുതി ഫ്രെയ്മിന് പുറത്തേക്ക് നീക്കിയതാണ് ചിത്രത്തിന് വരുത്തിയ മാറ്റം. ഇതിന് പുറമെ ഗേൾ വിത്ത് ബലൂൺ എന്ന ചിത്രത്തിന്‍റെ പേരിന് ലൗ ഈസ് ഇൻ ദി ബിൻ എന്ന പേരും നൽകി.

ചിത്രത്തിന് വരുത്തിയ മാറ്റത്തിന് ആദ്യമൊക്കെ വലിയ രീതിയിൽ പ്രതിഷേധം നേരിട്ടിരുന്നുവെങ്കിലും പിന്നീട് മാറ്റം വരുത്തിയ ഈ ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. പെർഫോമൻസ് ആർട്ടിൽ ഈ നൂറ്റാണ്ടിൽ ഉണ്ടായ ഏറ്റവും മനോഹരമായ കാഴ്ച എന്നാണ് കലാസ്നേഹികള്‍ പറയുന്നത്.

TAGS :

Next Story