Quantcast

തെരഞ്ഞെടുപ്പ് വിജയം: മോദിയെ അഭിനന്ദിച്ച് ബൈഡൻ

തെരഞ്ഞെടുപ്പിന്റെ ഭാഗമായ 65 കോടി വോട്ടർമാർക്കും അഭിനന്ദനം

MediaOne Logo

Web Desk

  • Published:

    6 Jun 2024 8:51 AM IST

narendra modi and joe biden
X

വാഷിങ്ടൺ: ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ‘വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എൻ.ഡി.എക്കും അഭിനന്ദനങ്ങൾ. ചരിത്രപരമായ തെരഞ്ഞെടുപ്പിന്റെ ഭാഗമായ 65 കോടി വോട്ടർമാരെയും അഭിനന്ദിക്കുന്നു. പരിധികളില്ലാത്ത സാധ്യതകളുടെ പങ്കിട്ട ഭാവി തുറക്കുമ്പോൾ നമ്മുടെ രാജ്യങ്ങൾ തമ്മിലെ സൗഹൃദം വളരുകയാണ്’ -ജോ ബൈഡൻ എക്സിൽ കുറിച്ചു.

റഷ്യൻ പ്രസിഡന്റ് വളാദ്മിർ പുടിൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ​ജർമൻ ചാൻസ്‍ലർ ഒലാഫ് സ്കോൾസ് തുടങ്ങി വിവിധ രാജ്യതലവൻമാരും മോദിയെ അഭിനന്ദിച്ചു. വ്ളാദ്മിർ പുടിനും റിഷി സുനകും മോദിയെ ഫോണിൽ വിളിച്ചാണ് അഭിനന്ദിച്ചത്.

യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി, തായ്വാൻ പ്രസിഡന്റ് ലായ് ചിങ് തെ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, ചൈനീസ് വിദേശകാര്യ മന്ത്രാലയം എന്നിവരും മോദിക്ക് അഭിനന്ദന സ​ന്ദേശമയച്ചു. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ശ്രീലങ്ക, മാലദ്വീപ്, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ, മ്യാൻമാർ തുടങ്ങിയ രാജ്യങ്ങളിലെ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും അഭിനന്ദിച്ച് രംഗത്തുവന്നു.

TAGS :

Next Story