'ഒരു കപ്പ് ചായക്ക് 782 രൂപ,ഒരു പ്ലേറ്റ് അവലിന് 1,512 രൂപ'; ലണ്ടനിൽ വൈറലായി ഇന്ത്യൻ യുവാവിന്റെ ചായക്കട
പ്രഭാകർ പ്രസാദിന്‍റെ ചായയും അവലും കഴിക്കാനായി ആളുകള്‍ ക്യൂവില്‍ നില്‍ക്കുന്ന വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

- Published:
14 Jan 2026 11:34 AM IST

ലണ്ടന്‍: യുഎസിലെ ലോസ് ഏഞ്ചൽസിൽ ചായയും പൊഹയും (അവൽ) വിൽക്കുന്ന ഇന്ത്യന്‍ യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറല്‍. പ്രഭാകർ പ്രസാദ് എന്ന ബിഹാറി യുവാവാണ് ലോസ് ഏഞ്ചൽസിലെ തെരുവുകളിൽ ചായയും അവലും വില്‍ക്കുന്നത്.
ഒരു കപ്പ് ചായക്ക് 782 രൂപയും (8.65 ഡോളർ) ഒരു പ്ലേറ്റ് അവലിന് 1,512 രൂപയും (16.80 ഡോളർ) ആണ് ഈ യുവാവ് ഈടാക്കുന്നത്. തന്‍റെ തെരുവോര കച്ചവടത്തെക്കുറിച്ചുള്ള നിരവധി വിഡിയോകള്‍ പ്രഭാകര്‍ പ്രസാദ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. @chaiguy_la എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ ആദ്യം പങ്കുവെച്ചത്. ഈ വിഡിയോ വളരെവേഗം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയും ചെയ്തു.
പ്രസാദിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ലോസ് ഏഞ്ചൽസിലെ തെരുവുകളിൽ ചായയും അവലും വിൽക്കുന്ന നിരവധി വീഡിയോകൾ ഉണ്ട്. അദ്ദേഹത്തിന്റെ പല റീലുകളിലും ഭക്ഷണസാധനങ്ങൾ വേഗത്തിൽ വിറ്റുതീരുന്നത് കാണാം.കൂടാതെ ചായക്കായി ഉപഭോക്താക്കൾ വരിവരിയായി നിൽക്കുന്നതും വിഡിയോയില്‍ കാണാം.
പ്രഭാകര്‍ പ്രസാദിനെ അഭിനന്ദിച്ചും വിമര്‍ശിച്ചും സോഷ്യല്‍മീഡിയയില്‍ പ്രതികരണം വരുന്നുണ്ട്. നിങ്ങൾക്ക് കഠിനാധ്വാനം ചെയ്യാനും ചെയ്യുന്ന ജോലിയില്‍ നാണക്കേട് തോന്നാതിരിക്കുകയും അതിനോട് വല്ലാത്ത ഇഷ്ടവുമുണ്ടെങ്കില്‍ എവിടെ നിന്നും പണം സമ്പാദിക്കാം എന്നായിരുന്നു ഒരാളുടെ കമന്‍റ്.
കഠിനാധ്വാനം, ആത്മാഭിമാനം, സ്വന്തം വ്യക്തിത്വത്തിലുള്ള അഭിമാനം എന്നിവയാണ് യഥാർത്ഥ മൂലധനമെന്നായിരുന്നു മറ്റൊരാള്‍ കമന്‍റ് ചെയ്തത്. ലോകത്തിന്‍റെ ഏത് കോണിലായാലും പ്രവൃത്തികളിൽ നിന്നാണ് ബഹുമാനം വരുന്നതെന്നും ചിലര്‍ പ്രശംസിച്ചു.
എന്നാല്‍ ഇന്ത്യയില്‍ ചായയും അവലിനുമെല്ലാം വളരെ വില കുറവില്‍ ലഭിക്കുമെന്നാണ് ഇതിനിടയില്‍ വരുന്ന ചില 'നെഗറ്റീവ് കമന്‍റുകള്‍'. അമേരിക്കയിലെ ജീവിതനിലവാരവും സാധനങ്ങളുടെ വിലയും താരതമ്യം ചെയ്യുമ്പോൾ ഇത് വലിയ വിലയല്ലെന്നും അതിന് മറുപടി ഉയരുന്നുണ്ട്.
Adjust Story Font
16
