'ബ്ലൂ ഒറിജിന് എന്നെ വേണമായിരുന്നു'; ആമസോണ്‍ വിട്ടതിനു പിന്നിലെ കാരണം വെളിപ്പെടുത്തി ജെഫ് ബെസോസ്
അടുത്തിടെ പുറത്തിറങ്ങിയ ലെക്‌സ് ഫ്രിഡ്മാൻ പോഡ്കാസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്

ന്യൂയോർക്ക്: ആമസോൺ സി.ഇ.ഒ സ്ഥാനം ഒഴിയാനുള്ള കാരണം വെളിപ്പെടുത്തി സഹസ്ഥാപകൻ ജെഫ് ബെസോസ്. രണ്ടുവർഷം മുമ്പാണ് ജെഫ് ബെസോസ് കമ്പനിയിൽ തൽസ്ഥാനത്ത് നിന്നും പടിയിറങ്ങിയത്. അടുത്തിടെ പുറത്തിറങ്ങിയ ലെക്‌സ് ഫ്രിഡ്മാൻ പോഡ്കാസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ബഹിരാകാശ പര്യവേക്ഷണ സംരംഭമായ ബ്ലൂ ഒറിജിനായാണ് ആമസോണിൽ നിന്നും പടിയിറങ്ങിയതെന്നാണ് അദ്ദേഹം പറഞ്ഞത്. 1994ലാണ് ബെസോസ് ആമസോൺ സ്ഥാപിച്ചത്.
ബ്ലൂ ഒറിജിനും ആമസോണും ഒരുമിച്ച് കൊണ്ടുപോകാൻ സാധിച്ചില്ല. എന്നാൽ ബ്ലൂ ഒറിജിന് എന്നെ ആവശ്യവുമായിരുന്നു. അതിനാൽ തന്നെ അതിനായി ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. ബെസോസ് പറഞ്ഞു. 2000ത്തിലാണ് ബെസോസ് ബ്ലൂ ഒറിജിൻ സ്ഥാപിച്ചത്. ബ്ലൂ ഒറിജിനലിനായുള്ള കഠിന പരിശ്രമത്തിലാണ് ബെസോസ്. എന്നാൽ താൻ അത് വളരെയധികം ആസ്വദിച്ചാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വാഷിങ്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ബഹിരാകാശ യാത്ര സേവന കമ്പനിയാണ് ബ്ലൂ ഒറിജിൻ. 2022 സെപ്റ്റംബർ വരെ 32 വിനോദ സഞ്ചാരികളെ ബ്ലൂ ഒറിജിൻ ബഹിരാകാശത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി ദിവസത്തിന്റെ ഭൂരിഭാഗം സമയവും താൻ അവിടെയാണ് ചെലവഴിക്കുന്നതെന്നും അത് ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16




