'ഡെത്ത് ഡെത്ത് ടു ദ ഐഡിഎഫ്'; ഇസ്രായേല്‍ സൈന്യത്തിന് ചരമഗീതം പാടി ബോബ് വിലന്‍
കഴിഞ്ഞ വര്‍ഷം ഗാസ്റ്റണ്‍ബറി ഫെസ്റ്റിവലില്‍ ഇത് പാടിയതിനെ തുടര്‍ന്ന് യുഎസ് ഇവരുടെ വിസ റദ്ദാക്കിയിരുന്നു

- Published:
10 Feb 2026 2:53 PM IST

ഫയല്‍ ചിത്രം
ലണ്ടന്‍: ഇസ്രായേല്‍ സൈന്യത്തിന് വീണ്ടും ചരമഗീതം പാടി ബ്രിട്ടീഷ് പങ്ക്-റാപ് മ്യൂസിക് ബാന്‍ഡായ ബോബ് വിലന്‍. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ അക്കാദമിയില്‍ നടന്ന പരിപാടിയിലാണ് കാണികള്‍ക്കൊപ്പം ബോബി വിലന്‍ 'ഡെത്ത് ഡെത്ത് ടു ദ ഐഡിഎഫ്' എന്ന് പാടിയത്. കഴിഞ്ഞ വര്‍ഷം ഗാസ്റ്റണ്‍ബറി ഫെസ്റ്റിവലില്‍ ഇത് പാടിയതിനെ തുടര്‍ന്ന് യുഎസ് ഇരുവരുടെയും വിസ റദ്ദാക്കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
മാഞ്ചസ്റ്ററിലെ സംഗീതപരിപാടിക്കിടെ കാണികള്‍ 'ഡെത്ത് ഡെത്ത് ടു ദ ഐഡിഎഫ്' പാടിത്തുടങ്ങുകയായിരുന്നു. ഇതോടെ ബോബി വിലനും കാണികള്‍ക്കൊപ്പം ചേര്‍ന്ന് ഇസ്രായേല്‍ സൈന്യത്തിനുള്ള ചരമഗീതം പാടി. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
നിരവധി വേദികളില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ബാന്‍ഡാണ് ബോബി വിലന്‍. പ്രശസ്തമായ ഗാസ്റ്റണ്‍ബറി ഫെസ്റ്റിവലില്‍ ഇവര്‍ ഇസ്രായേല്‍ സൈന്യത്തിനുള്ള ചരമഗീതം പാടിയതില്‍ പൊലീസ് ക്രിമിനല്‍ കേസെടുത്തെങ്കിലും പിന്നീട് നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. ഗസ്സയിലെ വംശഹത്യയോടുള്ള പ്രതിഷേധമാണ് ഇരുവരും ഉയര്‍ത്തിയത്. ഇതിന്റെ പേരില്‍ ഫ്രഞ്ച് മ്യൂസിക് ഫെസ്റ്റിവലില്‍ നിന്ന് ബോബി വിലനെ ഒഴിവാക്കിയിരുന്നു.
2017ല്‍ ഇംഗ്ലണ്ടിലെ ഇപ്സ്വിച്ചില്‍ ബോബി വിലന്‍ എന്നു പേരുള്ള രണ്ട് യുവാക്കള്‍ ചേര്‍ന്ന് രൂപീകരിച്ച പങ്ക്-റാപ് ബാന്‍ഡാണ് ബോബ് വിലന്‍. ഒരാള്‍ വോക്കലിസ്റ്റും ഗിറ്റാറിസ്റ്റുമായി ടീമിന്റെ ശബ്ദമാകുമ്പോള്‍, മറ്റൊരാള്‍ ഡ്രമ്മിലൂടെ അതിനു താളം പകരുകയാണ്. വംശീയത, മുതലാളിത്തം, പൊലീസ് അക്രമം തുടങ്ങിയവയ്ക്കെതിരായ പ്രമേയങ്ങളാണ് ബോബ് വിലന്‍ ബാന്‍ഡ് ആലപിക്കുന്നത്.
Adjust Story Font
16
