ബൊളീവിയയിൽ ബാങ്ക് നോട്ടുമായി വന്ന സൈന്യത്തിന്‍റെ ചരക്കുവിമാനം ലാൻഡിങ്ങിനിടെ തകര്‍ന്നുവീണു; 20 മരണം
അപകടത്തിന് പിന്നാലെ എല്‍ ആള്‍ട്ടോ വിമാനത്താവളം താല്‍ക്കാലികമായി അടച്ചുപൂട്ടിയതായി അധികൃതര്‍ അറിയിച്ചു.

- Published:
28 Feb 2026 6:15 PM IST

ലാ പാസ്: ബൊളീവിയയില്‍ ലാന്‍ഡിങിനിടെ സൈന്യത്തിന്റെ ചരക്കുവിമാനം തകര്‍ന്നുവീണ് അപകടം. ബാങ്ക് കറന്‍സികളുമായി പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. സി-130 ഹെര്‍ക്കുലീസ് ചരക്കുവിമാനമാണ് തകര്‍ന്നുവീണത്.
അപകടത്തില്‍ 20ലേറെ പേര്‍ മരിച്ചെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ബൊളീവിയ പ്രതിരോധ മന്ത്രി മാര്‍സലോ സാലിനാസ് അറിയിച്ചു. ലാന്‍ഡ് ചെയ്തതിന് ശേഷം വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറുകയായിരുന്നുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം.
പുതുതായി അച്ചടിച്ച ബാങ്ക് കറന്‍സികളുമായി സാന്താക്രൂസില്‍ നിന്ന് രാജ്യതലസ്ഥാനമായ ലാ പാസിലേക്ക് വരികയായിരുന്ന വിമാനമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ സമീപപ്രദേശത്തുണ്ടായിരുന്ന ചില വാഹനങ്ങളും തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തകര്‍ന്ന വിമാനത്തില്‍ നിന്ന് തെറിച്ചുവീണ കറന്‍സികള്‍ ശേഖരിക്കാനെത്തിച്ചേര്‍ന്ന നാട്ടുകാരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ എല്‍ ആള്‍ട്ടോ വിമാനത്താവളം താല്‍ക്കാലികമായി അടച്ചുപൂട്ടിയതായി അധികൃതര്‍ അറിയിച്ചു.
Adjust Story Font
16
