Quantcast

ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടത് നേതാവ് ലുല ഡാ സിൽവക്ക് ജയം

മുൻ പ്രസിഡന്റ് ജെയിർ ബോൾസനാരോയുമായി നേരിയ വ്യത്യാസത്തിലാണ് ലുലയുടെ വിജയം. ലുല 50.8 ശതമാനം വോട്ട് നേടിപ്പോൾ ബോൾസനാരോക്ക് 49.1 ശതമാനം വോട്ടാണ് നേടാൻ കഴിഞ്ഞത്.

MediaOne Logo

Web Desk

  • Published:

    31 Oct 2022 12:38 AM GMT

ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടത് നേതാവ് ലുല ഡാ സിൽവക്ക് ജയം
X

റിയോ ഡി ജനീറോ: ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടത് വർക്കേഴ്‌സ് പാർട്ടി നേതാവ് ലുല ഡാ സിൽവക്ക് ജയം. മുൻ പ്രസിഡന്റ് ജെയിർ ബോൾസനാരോയുമായി നേരിയ വ്യത്യാസത്തിലാണ് ലുലയുടെ വിജയം. ലുല 50.8 ശതമാനം വോട്ട് നേടിപ്പോൾ ബോൾസനാരോക്ക് 49.1 ശതമാനം വോട്ടാണ് നേടാൻ കഴിഞ്ഞത്.

ബോൾസനാരോയുടെ ശക്തികേന്ദ്രമായ സാവോ പോളോയിൽ വോട്ടുകൾ ഇനിയും എണ്ണാനുണ്ടെങ്കിലും. വോട്ടുകളിൽ കൃത്രിമം കാണിച്ചെന്ന് ലുലയുടെ ആരോപണത്തെ തുടർന്ന് ഫലം പ്രഖ്യാപിക്കുകയായിരുന്നു, ലുലയുടെ ജയത്തോടെ ബ്രസീൽ തെരുവുകളിൽ ആഘോഷം തുടങ്ങി.

ആമസോൺ വന നശീകരണവും ഗോത്ര വിഭാഗങ്ങളോടുള്ള മുഖംതിരിക്കലും മുതൽ, കോവിഡ് കാലത്തെ വീഴ്ചകൾ വരെ ബോൾസനാരോയുടെ കസേര തെറിപ്പിക്കാൻ കാരണമായി. രാജ്യത്തെ വലത്തോട്ട് കുത്തിതിരിച്ച പിന്തിരിപ്പൻ നയങ്ങളിൽ നിന്ന് കരകയറ്റും എന്നായിരുന്നു മുൻ പ്രസിഡന്റ് കൂടിയായ ലുലയുടെ വാഗ്ദാനവും. ഇടത് വർക്കേഴ്‌സ് പാർട്ടി നേതാവ് കൂടിയായ ലുല നാളെ പ്രസിഡന്റായി സ്ഥാനമേൽക്കും.

TAGS :

Next Story