സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിന് നേരെ ഡ്രോൺ ആക്രമണം; സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയം
സ്ഫോടനം ഉണ്ടായതായും ഇറാനിൽ നിന്നെത്തിയ ഡ്രോണുകളാണ് പിന്നിലെന്നുമാണ് റിപ്പോര്‍ട്ടുകള്‍

- Published:
2 March 2026 10:19 AM IST

നിക്കോഷ്യ: സൈപ്രസിലെ റോയൽ എയർഫോഴ്സ് ആക്രോട്ടിരി ബേസിന് നേരെ ഡ്രോൺ ആക്രമണം. ഇക്കാര്യം ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
സ്ഫോടനം ഉണ്ടായതായും ഇറാനിൽ നിന്നെത്തിയ ഡ്രോണുകളാണ് പിന്നിലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സൈപ്രസിലും യുഎസ് സൈനികരുടെ താവളമുണ്ട്. എന്നാല്‍ ഡ്രോൺ എവിടെ നിന്നാണ് വന്നതെന്ന് സർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇന്നലെ അർദ്ധരാത്രിയോടെയാണ് ആക്രമണം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. എന്നാല്‍ ഡ്രോണ്‍ ആക്രമണം മൂലം പരിമിതമായ നാശനഷ്ടങ്ങൾ മാത്രമേ ഉണ്ടായുള്ളൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ബ്രിട്ടനുമായി ഏകോപിപ്പിച്ച് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് സൈപ്രസ് ഗവൺമെന്റ് വക്താവ് കോൺസ്റ്റാന്റിനോസ് ലെറ്റിംബിയോട്ടിസ് പറഞ്ഞു.
ഇറാന് നേരെയുള്ള ആക്രമണങ്ങള്‍ക്ക് ബ്രിട്ടീഷ് സൈനിക താവളങ്ങൾ വിട്ടുതരണമെന്ന യുഎസ് അഭ്യർത്ഥനയ്ക്ക് യുകെ സമ്മതം നൽകിയതായി പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം.
അതേസമയം ഇറാനെതിരായ യുദ്ധം നാലാഴ്ചയോളം നീളുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കൻ സൈനികരുടെ മരണത്തിന് 'പ്രതികാരം' ചെയ്യുമെന്നും ഇറാൻ ഭരണകൂടത്തിന് ഏറ്റവും വലിയ പ്രഹരം നൽകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. 'ഇറാന്‍ വലിയ രാജ്യമാണ്. ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ നാലാഴ്ചയോ അതില്‍ കുറവോ ദിവസം എടുക്കേണ്ടി വരും. നമ്മുടെ സ്വന്തം സമയത്തിനും സ്ഥലത്തിനും സുരക്ഷ ഉറപ്പാക്കാൻ മാത്രമല്ല, നമ്മുടെ കുട്ടികൾക്കും അവരുടെ കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയുള്ള ഒരു വലിയ പ്രവർത്തനം യുഎസ് ഏറ്റെടുക്കുകയാണ്- ട്രംപ് വ്യക്തമാക്കി.
Adjust Story Font
16
