Quantcast

വാർത്ത വായിക്കുന്നതിനിടെ പ്രാണിയെ വിഴുങ്ങി, വായന തുടർന്ന് അവതാരക-വീഡിയോ

പാക്കിസ്ഥാനിലെ പ്രളയവുമായി ബന്ധപ്പെട്ട വാർത്ത വായിക്കുന്നതിനിടെയാണ് പ്രാണി എത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-09-07 07:15:10.0

Published:

3 Sept 2022 7:40 PM IST

വാർത്ത വായിക്കുന്നതിനിടെ പ്രാണിയെ വിഴുങ്ങി, വായന തുടർന്ന് അവതാരക-വീഡിയോ
X

'പ്രതിസന്ധി നിറഞ്ഞ ഈ കാലത്ത് നാം ചിരിക്കാൻ മറക്കരുതല്ലോ'.., ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെ ആളുകളിൽ ചിരിയുണർത്തുകയാണ് ടൊറന്റോയിൽ നിന്നുള്ള മാധ്യമപ്രവർത്തകയായ ഫറ നാസർ. ലൈവായി വാർത്ത വായിക്കുന്നതിനിടെ ഫറ ഒരു പ്രാണിയെ വിഴുങ്ങിയതാണ് വീഡിയോയിലുള്ളത്.

പാക്കിസ്ഥാനിലെ പ്രളയവുമായി ബന്ധപ്പെട്ട വാർത്ത വായിക്കുന്നതിനിടെയാണ് ഫറയെ കുഴക്കി പ്രാണി എത്തിയത്. കുറച്ച് നേരം വട്ടമിട്ട് പറന്ന ശേഷം വായിലേക്ക് കയറിപ്പോവുകയായിരുന്നു. ശ്വാസംമുട്ട് അനുഭവപ്പെട്ടെങ്കിലും വായന നിർത്താൻ ഫറ തയ്യാറായില്ല. ഇടവേള വന്നപ്പോൾ പ്രാണിയെ പുറത്തെടുക്കുകയായിരുന്നത്രെ.

നിരവധി പേരാണ് വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്. രസകരമായ സംഭവമാണെങ്കിലും ഇങ്ങനൊരു സാഹചര്യത്തിലും ജോലി തുടർന്ന ഫറയെ അഭിനന്ദിച്ചും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.



TAGS :

Next Story