Quantcast

കാലാവസ്ഥാ വ്യതിയാനം മൂലം രോഗബാധിതയാവുന്ന ലോകത്തെ ആദ്യ വ്യക്തിയായേക്കാം ഈ വനിത

കോവിഡ് മഹാമാരിക്കിടെ എക്കാലത്തെയും മോശം ഉഷ്ണതരംഗമാണ് കാനഡയിൽ ഉണ്ടായത്. ഇതിനെ തുടർന്ന് പ്രദേശത്ത് കാട്ടുതീ പടർന്നതോടെ പൂകനിറഞ്ഞ ആകാശം കാലാവസ്ഥ കൂടുതൽ വഷളാക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    10 Nov 2021 9:18 AM GMT

കാലാവസ്ഥാ വ്യതിയാനം മൂലം രോഗബാധിതയാവുന്ന ലോകത്തെ ആദ്യ വ്യക്തിയായേക്കാം ഈ വനിത
X

കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ കാലാവസ്ഥ വ്യതിയാനം മൂലം രോഗം സ്ഥിരീകരിച്ച് കനേഡിയൻ ഡോക്ടർമാർ. ശ്വാസതടസ്സം മൂലം ചികിത്സതേടിയ 70 വയസ്സിലധികം പ്രായമുള്ള സ്ത്രീയുടെ മെഡിക്കൽ റിപ്പോർട്ടിലാണ് കാലാവസ്ഥാ വ്യതിയാനവും രോഗകാരണായിരിക്കാമെന്ന് ഡോക്ടർമാർ രേഖപ്പെടുത്തിയത്.

ചൂടും വിഷലിപ്തമായ വായുവുമാണ് ഇവരുടെ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ''അവരുടെ ആരോഗ്യം കൂടുതൽ വഷളായിരിക്കുകയാണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ അവർ പാടുപെടുകയാണ്. അത്യാഹിത വിഭാഗത്തിലെ ഒരാളെ എങ്ങനെ തണുപ്പിക്കാമെന്ന് ഇനിയും ഞങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു''-കൺസൾട്ടിങ് ഡോക്ടർ കെയ്ൽ മെറിറ്റ് പറഞ്ഞു.

കോവിഡ് മഹാമാരിക്കിടെ എക്കാലത്തെയും മോശം ഉഷ്ണതരംഗമാണ്് ഈ വർഷം ജൂണിൽ കാനഡയിൽ ഉണ്ടായത്. ഇതിനെ തുടർന്ന് പ്രദേശത്ത് കാട്ടുതീ പടർന്നതോടെ പൂകനിറഞ്ഞ ആകാശം കാലാവസ്ഥ കൂടുതൽ വഷളാക്കുകയായിരുന്നു. രാജ്യത്തിന്റെ തെക്കൻ മേഖലയായ ബ്രിട്ടീഷ് കൊളംബിയയിൽ എക്കാലത്തെയും ഉയർന്ന താപനിലയാണ് ഈ വർഷം രേഖപ്പെടുത്തിയത്.

ഉഷ്ണതരംഗത്തെ തുടർന്നുണ്ടായ കാട്ടുതീയിൽ സാധാരണത്തെക്കാൾ 43 മടങ്ങ് കൂടുതൽ വായു മലിനീകരിക്കപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഉഷ്ണതരംഗത്തിൽ ബ്രിട്ടീഷ് കൊളംബിയയിൽ മാത്രം 500 പേർ മരണപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം.

TAGS :

Next Story