നിക്കോളാസ് മദുറോയെ ന്യൂയോർക്കിലെത്തിച്ചു; യുഎസിലെ കോടതിയിൽ വിചാരണ
അധികാരകൈമാറ്റം ഉണ്ടാകുന്നത് വരെ വെനസ്വേല അമേരിക്ക ഭരിക്കുമെന്ന് ഡോണാൾഡ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു

ന്യൂയോര്‍ക്ക്: വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മദുറോയെ യുഎസ് സൈന്യം ന്യൂയോർക്കിൽ എത്തിച്ചു. യുഎസിലെ കോടതിയിൽ മദുറോ ഇനി വിചാരണ നേരിടണം.
അധികാരകൈമാറ്റം ഉണ്ടാകുന്നത് വരെ വെനസ്വേല അമേരിക്ക ഭരിക്കുമെന്ന് ഡോണാൾഡ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. വെനസ്വേലയിലെ പല നഗരങ്ങളിലും യുഎസ് വിരുദ്ധ പ്രകടനങ്ങൾ അരങ്ങേറുന്നുണ്ട്.
അധിനിവേശ ലക്ഷ്യങ്ങൾ തുറന്നുപറഞ്ഞ ട്രംപ് യുഎസ് എണ്ണക്കമ്പനികൾ വെനസ്വേലയിലെത്തുമെന്നും പ്രഖ്യാപിച്ചു. ആവശ്യമെങ്കിൽ ഇനിയും ആക്രമിക്കും.
വെനസ്വേലയിൽ അധികാര കൈമാറ്റം യാഥാർഥ്യമാകുന്നത് വരെ യുഎസ് ഭരിക്കുമെന്ന് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. തികച്ചും സാധരണമായ ആക്രമണമാണ് യുഎസ് നടത്തിയതെന്നാണ് ഡൊണൾഡ് ട്രംപിന്‍റെ വാദം. മദുറോയെയും ഭാര്യയെയും ലഹരിക്കടത്ത് കേസിൽ വിചാരണക്ക് വിധേമാക്കും. ഒരു രാജ്യത്തിനും സ്വന്തമാക്കാനാവാത്ത നേട്ടമാണ് യുഎസ് സൈന്യം കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ചെറിയ സമയത്തിനുള്ളിൽ വെനസ്വേലൻ സൈന്യത്തെ യുഎസ് നിരായുധരാക്കിയെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ നിക്കോളാസ് മദുറോയുടെ ചിത്രവും ട്രംപ് പുറത്തുവിട്ടു. യുഎസ് യുദ്ധകപ്പലിൽ നിന്നുള്ളതാണ് ചിത്രം.
Adjust Story Font
16

