Quantcast

യുഎസിൽ വാഹനാപകടം; മൂന്ന് ഇന്ത്യൻ സ്ത്രീകൾ മരിച്ചു

അമിത വേഗതയാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    27 April 2024 5:11 PM IST

Car accident in US; Three Indian women died, gujarat,latest news
X

ഡല്‍ഹി: യുഎസിലെ സൗത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ സ്ത്രീകൾ മരിച്ചു. ഗുജറാത്തിലെ ആനന്ദ് സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനിഷാബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.

സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിച്ച ഇവരുടെ വാഹനം റോഡിൽ നിന്ന് തെന്നിമാറുകയായിരുന്നു. അമിത വേഗതയാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ മറ്റൊരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



TAGS :

Next Story