ശരീരഭാരം കുറയ്ക്കാൻ ഓരോ ലൈക്കിനും സ്കിപ്പിങ് ചെയ്യുമെന്ന് ഏഴ് വയസുകാരൻ; വീഡിയോക്ക് ലഭിച്ചത് 1.8 മില്യൺ ലൈക്കുകൾ
ഫെബ്രുവരി ആദ്യവാരം കുട്ടിയുടെ പിതാവ് 'ഹി' എന്ന കുടുംബപ്പേരിലാണ് വീഡിയോ പങ്കുവച്ചത്

- Updated:
2026-02-25 07:46:17.0

ബീജിങ്: പലരും അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്നമാണ് അമിതവണ്ണം. ശരീരഭാരം കുറയ്ക്കാൻ പല വഴികളും പരീക്ഷിച്ചിട്ടും ഫലം കിട്ടാത്തവരുമുണ്ട്. മുതിര്‍ന്നവര്‍ക്ക് പോലും ശരീരഭാരം കുറയ്ക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനിടയിൽ ചൈനയിൽ നിന്നുള്ള ഒരു ഏഴ് വയസുകാരൻ അമിതഭാരം കുറയ്ക്കാൻ തെരഞ്ഞെടുത്ത മാര്‍ഗം സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.
ശരീരഭാരം കൂടുതലുള്ള ഈ കുട്ടി, തനിക്ക് ലഭിക്കുന്ന ഓരോ 'ലൈക്കിനും' (Like) ഓരോ തവണ വീതം സ്കിപ്പിങ് (Skip rope) ചെയ്യുമെന്ന് സോഷ്യൽ മീഡിയയിൽ വെല്ലുവിളിച്ചു. വീഡിയോ വൈറലായതോടെ ലോകമെമ്പാടുമുള്ള ആളുകൾ അവനെ പ്രോത്സാഹിപ്പിക്കാൻ ലൈക്കുകൾ വാരിക്കോരി നൽകി. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഏകദേശം 1.8 മില്യൺ (18 ലക്ഷം) ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചതെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് കുട്ടി കുട്ടി 18 ലക്ഷം തവണ സ്കിപ്പിംഗ് ചെയ്യേണ്ടി വരും.
ഫെബ്രുവരി ആദ്യവാരം കുട്ടിയുടെ പിതാവ് 'ഹി' എന്ന കുടുംബപ്പേരിലാണ് വീഡിയോ പങ്കുവച്ചത്. ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ലളിതമായ ശ്രമമായി ആരംഭിച്ച വീഡിയോ പെട്ടെന്ന് ഓൺലൈനിൽ വൻ ശ്രദ്ധ നേടി എന്ന് ഖിലു ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ടാങ്‌ഡൗ എന്ന വിളിപ്പേരുള്ള ഏഴു വയസുകാരന് 1.32 മീറ്റർ ഉയരവും 45 കിലോഗ്രാം ഭാരവുമുണ്ട്. രാജ്യത്തെ ദേശീയ ആരോഗ്യ കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള കുട്ടികളുടെ വളർച്ചാ മാനദണ്ഡങ്ങൾ അനുസരിച്ച്, ഏഴ് വയസുള്ള ആൺകുട്ടിക്ക് സാധാരണയായി 120-126 സെന്‍റിമീറ്റർ ഉയരവും 19-26 കിലോഗ്രാം ഭാരവും ഉണ്ടായിരിക്കണം.
ശരീരഭാരം കുറയ്ക്കുന്നതിനായി സ്കിപ്പിങ് ചെയ്യാൻ പിതാവാണ് കുട്ടിയോട് പറഞ്ഞത്. അര കി.ഗ്രാം ഭാരം കുറയുമ്പോൾ 10 യുവാൻ (ഏകദേശം $1.50) നൽകുമെന്നും വാഗ്ദാനം ചെയ്തു. എന്നാൽ ഭാരം കൂടുകയാണെങ്കിൽ അര കി.ഗ്രാമിന് പിതാവിന് 10 യുവാൻ നൽകേണ്ടി വരും. ഒറ്റ ദിവസം കൊണ്ടാണ് വീഡിയോക്ക് 1.8 ദശലക്ഷം ലൈക്കുകൾ ലഭിച്ചത്.
കുട്ടിയുടെ നിശ്ചയദാർഢ്യത്തെ പലരും അഭിനന്ദിച്ചു. ഭാരം കുറയ്ക്കാൻ ഇത്തരമൊരു ലക്ഷ്യം (Target) വയ്ക്കുന്നത് നല്ലതാണെന്ന് പലരും അഭിപ്രായപ്പെട്ടു.എന്നാൽ 18 ദശലക്ഷം എന്നത് ഒരു ചെറിയ കുട്ടിയെ സംബന്ധിച്ചിടത്തോളം അസാധ്യമായ കാര്യമാണെന്നും, ഇത് അവന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും ചിലർ മുന്നറിയിപ്പ് നൽകി. പെട്ടെന്ന് ഇത്രയധികം വ്യായാമം ചെയ്യുന്നത് ഹൃദയത്തിനും സന്ധികൾക്കും ആയാസമുണ്ടാക്കും.
Adjust Story Font
16
