Quantcast

ചൈനയിലെ കിന്റർഗാർട്ടനിൽ ആക്രമണം; മൂന്ന് കുട്ടികളടക്കം ആറ് പേർ കൊല്ലപ്പെട്ടു

2022 ഓഗസ്റ്റിൽ, ജിയാങ്‌സി പ്രവിശ്യയിലെ ഒരു കിന്റർഗാർട്ടനിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

MediaOne Logo

Web Desk

  • Updated:

    2023-07-10 11:38:29.0

Published:

10 July 2023 11:30 AM GMT

ചൈനയിലെ കിന്റർഗാർട്ടനിൽ ആക്രമണം; മൂന്ന് കുട്ടികളടക്കം ആറ് പേർ കൊല്ലപ്പെട്ടു
X

ബെയ്ജിംഗ്: ചൈനയിലെ കിന്റർഗാർട്ടനിൽ ആക്രമണം. തെക്ക് കിഴക്കൻ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ കിന്റർഗാർട്ടനിലുണ്ടായ ആക്രമണത്തിൽ മൂന്ന് കുട്ടികളും രണ്ട് രക്ഷിതാക്കളും ഒരു അധ്യാപികയുമടക്കം ആറുപേരാണ് കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 25 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്‌തെന്നും പോലീസ് അറിയിച്ചു. ആക്രമണം നടന്ന് മിനിറ്റുകൾക്ക് ശേഷം പ്രതിയെ പോലീസ് പിടികൂടി. കൂടുതൽ അന്വേഷണം നടക്കുകയാണ്.

ചെെനയിൽ പൗരന്മാർ തോക്കുകൾ കൈവശം വയ്ക്കുന്നതിന് കർശനമായ വിലക്കുണ്ട്. എന്നാൽ സമീപ വർഷങ്ങളിൽ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള സംഭവങ്ങളാണ് വ്യാപകമാകുന്നത്. സ്‌കൂളുകൾ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ രാജ്യവ്യാപകമായി നടന്നിട്ടുണ്ട്.

2022 ഓഗസ്റ്റിൽ, ജിയാങ്‌സി പ്രവിശ്യയിലെ ഒരു കിന്റർഗാർട്ടനിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2021 ഏപ്രിലിൽ, ഗുവാങ്‌സി ഷുവാങ് സ്വയംഭരണ പ്രദേശമായ ബെയ്‌ലിയു സിറ്റിയിൽ നടന്ന ആക്രമണത്തിനിടെ രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്. 16 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

2018 ഒക്ടോബറിൽ, തെക്ക്-പടിഞ്ഞാറൻ ചൈനയിലെ ചോങ്‌കിങ്ങിലെ ഒരു കിന്റർ ഗാർഡനിൽ ഉണ്ടായ കത്തി ആക്രമണത്തിൽ 14 കുട്ടികൾക്ക് പരുക്കേറ്റിരുന്നു. സുരക്ഷ കൂടുതൽ കർശനമാക്കാനുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് ആക്രമണങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

TAGS :

Next Story