Quantcast

തുറന്ന് കൊടുത്തത് രണ്ടു മാസം മുമ്പ്;ചൈനയിൽ കൂറ്റൻ പാലം നദിയിലേക്ക് തകർന്നു വീണു,വിഡിയോ വൈറല്‍

പാലത്തിന്റെ ഡിസൈനോ നിർമാണത്തിലെ അപാകതകളോ അപകടത്തിന് കാരണമായിട്ടുണ്ടോ എന്നറിയാൻ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    12 Nov 2025 1:49 PM IST

തുറന്ന് കൊടുത്തത് രണ്ടു മാസം മുമ്പ്;ചൈനയിൽ കൂറ്റൻ പാലം നദിയിലേക്ക് തകർന്നു വീണു,വിഡിയോ വൈറല്‍
X

ബീജിങ്: ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ അടുത്തിടെ ജനങ്ങള്‍ക്ക് തുറന്നുകൊടുത്ത കൂറ്റൻ പാലം തകർന്നു വീണു. ഹോങ്കി പാലത്തിന്റെ ഒരു ഭാഗമാണ് നദിയിലേക്ക് പതിച്ചു. പാലം തകരുന്നതിന്റെ വിഡിയോയും സോഷ്യൽമീഡിയയിൽ വൈറലാകുന്നുണ്ട്. കോൺക്രീറ്റ് പാളികളും നദിയിലേക്ക് വീഴുന്നത് പൊടിപടലങ്ങൾ വായുവിൽ നിറഞ്ഞുനിൽക്കുന്നതും വിഡിയോയിൽ കാണാം. ഇന്നലെയാണ് സംഭവം നടന്നതെന്ന് ചൈനീസ് സ്‌റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.

മധ്യ ചൈനയെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയുടെ ഭാഗമായിരുന്ന 758 മീറ്റർ നീളമുള്ള പാലത്തിൽ വിള്ളലുകൾ കണ്ടെത്തിയതിനെത്തുടർന്ന് അടച്ചു പൂട്ടിയിരുന്നു. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രാദേശിക സർക്കാർ അധികൃതർ റോയിട്ടേഴ്‌സിനോട് പറഞ്ഞു. കുത്തനെയുള്ള പർവതമേഖലയിലാണ് പാലം നിർമിച്ചത്. ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങളാണ് പാലം തകരാൻ കാരണമെന്നാണ് സൂചന. പാലത്തിന്റെ ഡിസൈനോ നിർമാണത്തിലെ അപാകതകളോ അപകടത്തിന് കാരണമായിട്ടുണ്ടോ എന്നറിയാൻ സമഗ്രമായ അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം 5.25 ന് പാലത്തിൽ വിള്ളൽ കണ്ടെത്തിയിരുന്നു.തുടര്‍ന്ന് അധികൃതര്‍ പാലം അടക്കുകയും ഗതാഗതം നിരോധിക്കുകയും ചെയ്തു. ചൊവ്വാഴ്ച പ്രാദേശിക സമയം മൂന്നുമണിയോടെ പാലം തകർന്നുവീഴുകയും ചെയ്തതായി സിചുവാൻ ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു.

ഷുവാങ്ജിയാങ്കു ജലവൈദ്യുത നിലയത്തിനും അണക്കെട്ടിനും സമീപമാണ് പാലം സ്ഥിതി ചെയ്യുന്നത്. 172 മീറ്റർ ഉയരമുള്ള കൂറ്റൻ തൂണുകളിലാണ് പാലം നിർമിച്ചിട്ടുള്ളത്. ഈ വർഷം ആദ്യമാണ് ഏകദേശം 625 മീറ്റർ ഉയരത്തിൽ നിർമിച്ച പാലത്തിന്റെ പണി പൂർത്തിയായത്. സെപ്തംബറിൽ ഇത് ജനങ്ങൾക്കായി തുറന്ന് കൊടുക്കുകയും ചെയ്തു. പാലം ഇനി എപ്പോൾ തുറന്നുകൊടുക്കമെന്ന് സ്ഥിരീകരിച്ചിട്ടില്ല.

TAGS :

Next Story