Quantcast

തായ്‌വാൻ തങ്ങളുടേത്; 150 യുദ്ധവിമാനം പറത്തി ചൈനയുടെ പ്രകോപനം

1940 ലെ ആഭ്യന്തര യുദ്ധകാലത്താണ് ചൈനയും തായ്‌വാനും വിഭജിക്കപ്പെട്ടത്. എന്നാൽ ആവശ്യമെങ്കിൽ തായ്‌വാൻ തങ്ങളുടെ അധികാരപരിധിയിലാക്കുമെന്നാണ് ചൈന പറയുന്നത്

MediaOne Logo

Web Desk

  • Updated:

    2021-10-05 09:25:58.0

Published:

5 Oct 2021 9:24 AM GMT

തായ്‌വാൻ തങ്ങളുടേത്; 150 യുദ്ധവിമാനം പറത്തി ചൈനയുടെ പ്രകോപനം
X

തായ്‌വാന്റെ വ്യോമപ്രതിരോധ മേഖലയിലൂടെ തുടർച്ചയായി നാലുദിവസം ചൈന പറത്തിയത് 150 യുദ്ധവിമാനങ്ങൾ. 34 ജെ. 16 ഫൈറ്റേഴ്സ്, ആണവായുധം വഹിക്കാൻ ശേഷിയുള്ള 12 എച്ച് ആറ് ബോംബേഴ്സ് എന്നിവയടക്കമുള്ള യുദ്ധവിമാനങ്ങളാണ് ചൈന പറത്തിത്. തായ്‌വാന്റെ കീഴിലുള്ള പ്രതാസ് ഐലൻറിന് മുകളിലൂടെയാണ് നടപടി.

ഒക്ടോബർ 10 തായ്‌വാന്റെ ദേശീയദിനാചരണം നടക്കുന്നതിന് മുമ്പായി പ്രസിഡൻറ് സൈ ഇങ്ങ് വെനിന് നൽകുന്ന മുന്നറിയിപ്പായിട്ടാണ് ഈ പറത്തലിനെ നിരീക്ഷകർ കാണുന്നത്.

തങ്ങളുടെ വേറിട്ടുപോയ പ്രവിശ്യയായിട്ടാണ് തായ്‌വാനെ ചൈന കാണുന്നത്. എന്നാൽ സ്വതന്ത്ര ജനാധിത്യരാജ്യമായാണ് തായ്‌വാൻ സ്വയം വിലയിരുത്തുന്നത്.

വർഷത്തിന് മുമ്പും തായ്‌വാൻ അതിർത്തിയിലൂടെ ചൈന യുദ്ധവിമാനങ്ങൾ പറത്തിയിട്ടുണ്ട്. ദിവസം 56 വിമാനങ്ങളെങ്കിലും ചൈന പറത്തിയിട്ടുണ്ട്. തായ്‌വാൻ കടലിടുക്കിലെ ഈ സമാധാനവും സ്ഥിരതയും ചൈന ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും തായ്‌വാൻ മെയ്ൻലാൻറ് അഫേഴ്‌സ് കൗൺസിൽ (എം.എ.സി) പറഞ്ഞു.

ഈ പ്രകോപനം ഉടൻ അവസാനിപ്പിക്കണമെന്ന് എം.എ.സി വക്താവ് ചിയു ചിയു ചേങ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

തായ്‌വാനെ പിന്തുണക്കുന്നതിൽ യു.എസിനെ വിമർശിച്ച ചൈന അവരുടെ സ്വാതന്ത്ര ഇടങ്ങൾ തകർക്കുമെന്നും പറഞ്ഞു.

നിലവിൽ സ്വന്തം ഭരണഘടനയും സൈന്യവും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുമുള്ള രാജ്യമാണ്. ഈ രാജ്യം കീഴടക്കാൻ കൂടുതൽ ശക്തി ഉപയോഗിക്കുന്നത് ചൈന പൂർണമായി തള്ളിക്കളഞ്ഞിട്ടില്ല.

ചൈനയും തായ്‌വാനും തമ്മിലെന്ത്?

1940 ലെ ആഭ്യന്തര യുദ്ധകാലത്താണ് ചൈനയും തായ്‌വാനും വിഭജിക്കപ്പെട്ടത്. എന്നാൽ ആവശ്യമെങ്കിൽ തായ്‌വാൻ തങ്ങളുടെ അധികാരപരിധിയിലാക്കുമെന്നാണ് ചൈന പറയുന്നത്.

തായ്‌വാന്റെ ഘടന

തായ്‌വാൻ സ്വന്തം ഭരണഘടന, തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം, സൈന്യത്തിൽ മൂന്നു ലക്ഷം പേരുടെ സൈന്യം എന്നിവയുണ്ട്.

തായ്‌വാനെ അംഗീകരിക്കുന്നവർ?

വളരെ കുറച്ചു രാജ്യങ്ങൾ മാത്രമാണ് തായ്‌വാനെ അംഗീകരിക്കുന്നത്. മിക്കവരും ചൈനക്കൊപ്പമാണ്. യു.എസും ഔദ്യോഗികമായി രാജ്യത്തെ അംഗീകരിച്ചിട്ടില്ല. പക്ഷേ, തായ്‌വാന് പ്രതിരോധിക്കാമെന്ന നിലപാടിലാണ് അവർ.തായ്‌വാൻ തങ്ങളുടേത്; 150 യുദ്ധവിമാനം പറത്തി ചൈനയുടെ പ്രകോപനം

TAGS :

Next Story