Quantcast

ഇസ്രായേൽ പതാക നിലത്തിട്ട് ചവിട്ടി; ഫലസ്തീന് പിന്തുണയുമായി കൊളംബിയൻ റാപ്പർ ചെലോ ഹോപ്

സദസ്സിലുണ്ടായിരുന്ന സംഗീതാസ്വാദകർ വൻ കൈയടിയോടെയും ആർപ്പുവിളികളോടെയുമാണ് ചെലോ ഹോപിന്റെ നടപടിയെ സ്വീകരിച്ചത്

MediaOne Logo

Web Desk

  • Published:

    26 Oct 2026 1:36 PM IST

ഇസ്രായേൽ പതാക നിലത്തിട്ട് ചവിട്ടി; ഫലസ്തീന് പിന്തുണയുമായി കൊളംബിയൻ റാപ്പർ ചെലോ ഹോപ്
X

ബൊഗോട്ട: കൊളംബിയൻ സംഗീതോത്സവമായ 'ഹിപ് ഹോപ് അൽ പാർക്കി'ൽ ഫലസ്തീന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ കൊളംബിയൻ റാപ്പ് കലാകാരൻ ചെലോ ഹോപ്. സംഗീതപരിപാടിക്കിടെ വേദിയിലേക്ക് കൊണ്ടുവന്ന ഇസ്രായേൽ പതാക താഴേക്ക് ഇടുകയും അതിൽ ചവിട്ടുകയും ചെയ്തുകൊണ്ടാണ് ചെലോ ഹോപ് ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

സദസ്സിലുണ്ടായിരുന്ന സംഗീതാസ്വാദകർ വൻ കൈയടിയോടെയും ആർപ്പുവിളികളോടെയുമാണ് ചെലോ ഹോപിന്റെ നടപടിയെ സ്വീകരിച്ചത്. ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ആസ്ട്രാൽബേസ് പ്രൊഡ്യൂസ് ചെയ്ത തന്റെ പുതിയ ഗാനമായ 'അനാറ്റോമിയ' ആണ് ചെലോ ഹോപ് സംഗീതോത്സവത്തിൽ അവതരിപ്പിച്ചത്. പ്രകടനത്തിന് ശേഷം "ഫ്രീ ഫലസ്തീൻ, "ഇവിടെ ഐക്യമില്ലാത്തവ പുറത്തേക്ക്'' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടാണ് ചെലോ, ഇസ്രായേല്‍ പതാകയ്ക്ക് മുകളിൽ ചവിട്ടിയത്.

ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ അന്താരാഷ്ട്ര തലത്തിൽ കലാകാരന്മാർ ഉൾപ്പെടെയുള്ളവർ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് കൊളംബിയയിൽ നിന്നുള്ള ഈ സംഭവം. ഫലസ്തീൻ വിഷയം മുൻനിർത്തി ഇസ്രായേലുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ച രാജ്യങ്ങളിലൊന്നാണ് കൊളംബിയ.

TAGS :

Next Story