Quantcast

കോവിഡ് ലക്ഷണങ്ങളുണ്ടായിട്ടും മാസ്ക് ധരിക്കാതെ ജോലിക്ക് പോയി; 22 പേര്‍ക്ക് കോവിഡ് പരത്തിയ യുവാവ് അറസ്റ്റില്‍

മാത്രമല്ല തനിക്ക് കോവിഡുണ്ടെന്ന് ഇയാള്‍ എല്ലാവരോടും പറഞ്ഞു നടക്കുകയും ചെയ്തിരുന്നു.

MediaOne Logo

Web Desk

  • Published:

    25 April 2021 8:49 AM IST

കോവിഡ് ലക്ഷണങ്ങളുണ്ടായിട്ടും മാസ്ക് ധരിക്കാതെ ജോലിക്ക് പോയി; 22 പേര്‍ക്ക് കോവിഡ് പരത്തിയ യുവാവ് അറസ്റ്റില്‍
X

ജോലി സ്ഥലത്തും ജിമ്മിലും വീട്ടിലുമൊക്കെയായി ഓടിനടന്ന് 22 പേര്‍ക്ക് കോവിഡ് പരത്തിയ 40കാരനെ സ്പെയിന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മജോര്‍ക്കയിലുള്ള യുവാവാണ് കടുത്ത ചുമയും പനിയുമടക്കമുള്ള രോഗലക്ഷണങ്ങളുണ്ടായിട്ടും നിരീക്ഷണത്തില്‍ പോകാതെ മാസ്ക് വയ്ക്കാതെ ജിമ്മിലും ജോലിസ്ഥലത്തുമൊക്കെ പോയത്. മാത്രമല്ല തനിക്ക് കോവിഡുണ്ടെന്ന് ഇയാള്‍ എല്ലാവരോടും പറഞ്ഞു നടക്കുകയും ചെയ്തിരുന്നു.

ജിമ്മിലെ അഞ്ച് സഹപ്രവര്‍ത്തകര്‍ പിന്നീട് കോവിഡ് പോസിറ്റീവായി. കുടുംബാംഗങ്ങളടക്കം മറ്റ് 14 പേരും രോഗാണുവാഹകരായി. ഒരു വയസ്സില്‍ താഴെയുള്ള മൂന്നു കുഞ്ഞുങ്ങളേയും ഇയാള്‍ ഓമനിക്കുകയും രോഗം നല്‍കുകയും ചെയ്തു.

ദിവസങ്ങളായി രോഗലക്ഷണം കാട്ടിയിട്ടും വീട്ടില്‍ പോകാന്‍ മടി കാണിച്ച ഇയാള്‍ ജോലിക്കും ജിമ്മിനും പോകുകയായിരുന്നു. കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി പിസിആര്‍ ടെസ്റ്റ് നടത്തിയ ദിവസവും ഇയാള്‍ ജിമ്മില്‍ പോയി. പിറ്റേന്ന് പരിശോധനാഫലം പോസിറ്റീവാകുകയും ചെയ്തു. ഇയാള്‍ കോവിഡ് പരത്തിയ 22 പേരില്‍ ആരുടെയും നില ഗുരുതരമല്ലെന്ന് സ്പെയിന്‍ പൊലീസ് പറഞ്ഞു.

TAGS :

Next Story