Quantcast

'ഞാൻ തയ്യാർ': യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ട്രംപ്

'അമേരിക്കയെ മഹത്തരമാക്കുകയാണ് ലക്ഷ്യം'

MediaOne Logo

Web Desk

  • Updated:

    2022-11-16 04:35:38.0

Published:

16 Nov 2022 3:47 AM GMT

ഞാൻ തയ്യാർ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ട്രംപ്
X

വാഷിംങ്ടൺ: 2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഡൊണാൾഡ് ട്രംപ്. അമേരിക്കയെ മഹത്തരമാക്കുകയാണ് ലക്ഷ്യമെന്നും മുൻ പ്രസിഡന്റ് കൂടിയായ ട്രംപ് ബുധനാഴ്ച പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജോ ബൈഡനോടാണ് ട്രംപ് തോറ്റത്. 76 കാരനായ അദ്ദേഹം തെരഞ്ഞെടുപ്പിന് മത്സരിക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി കഴിഞ്ഞെന്നും വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നോ ഡെമോക്രാറ്റ് പാർട്ടിയിൽ നിന്നോ ആദ്യമായി സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന വ്യക്തികൂടിയാണ് ട്രംപെന്നും വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. 'അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള എന്റെ സ്ഥാനാർത്ഥിത്വം ഞാൻ ഇന്ന് രാത്രി പ്രഖ്യാപിക്കുകയാണ്,' അദ്ദേഹം കൂട്ടിച്ചേർത്തു.



TAGS :

Next Story