തുര്‍ക്കിയിലെ ഇസ്താംബൂളിൽ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി
നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളില്ല

ഇസ്താബൂള്‍: തുർക്കിയിലെ വിവിധ മേഖലകളിൽ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. ഇസ്താംബൂളിലും പരിസര പ്രദേശങ്ങളിലും റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ഇസ്താംബൂളിലെ മാര്‍മര കടലില്‍ 6.9 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 12.49നാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളില്ല. ഇസ്താംബൂളിലെ വിവിധ മേഖലകളെ ഭൂചലനം ബാധിച്ചതായി അഫാദ് ദുരന്ത നിവാരണ ഏജൻസിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോര്‍ട്ട് ചെയ്തു.
2023 ഫെബ്രുവരി ആറിന് തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ശക്തമായ ഭൂചലനം വലിയ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു വലിയ ഭൂകമ്പവുമുണ്ടായി. തുര്‍ക്കിയിലെ 11 പ്രവിശ്യകളെ ബാധിച്ച ദുരന്തത്തില്‍ 53,000 ആളുകളാണ് മരിച്ചത്. സിറിയയില്‍ 6,000 പേരാണ് മരിച്ചത്.
Adjust Story Font
16

